Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

തീവ്രബാധിത പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും; നിർദേശങ്ങൾ ഇങ്ങനെ

കണ്ടെയ്മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ ഘട്ടം ഘട്ടമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവുകൾ അനുവദിച്ചിട്ടുണ്ട്

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ നിന്ന് രാജ്യം സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ്. നാലാം ഘട്ടം ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ രാജ്യത്ത് തീവ്ര രോഗ ബാധിത പ്രദേശങ്ങളിൽ മാത്രമാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. കണ്ടെയ്മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ ഘട്ടം ഘട്ടമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അതേസമയം തീവ്ര രോഗബാധിത പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗരേഖയിൽ വ്യക്തമാക്കുന്നു.

Read More: ലോക്ക്ഡൗൺ 5.0: അനുവദനീയമായവയും അല്ലാത്തവയും

തീവ്ര രോഗ ബാധിത പ്രദേശങ്ങളിലെ നിര്‍ദ്ദേശങ്ങള്‍

  • ജൂണ്‍ 30 വരെ ഈ മേഖലകളില്‍ ലോക്ക്ഡൗണ്‍ തുടരും
  • കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ചട്ടങ്ങള്‍ പരിഗണിച്ച് ജില്ലാ അധികൃതര്‍ക്ക് തീവ്ര രോഗ ബാധിത പ്രദേശങ്ങള്‍ തീരുമാനിക്കാം.
  • ഈ മേഖലയില്‍ അവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ മേഖലകളില്‍ ആളുകള്‍ പുറത്തേക്കോ അകത്തേക്കോ യാത്ര ചെയ്യാന്‍ പാടില്ല. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യ സാധനങ്ങളുടേയും സേവനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുന്നതിനും ഇളവുണ്ട്.
  • ഈ മേഖലയില്‍ രോഗിയുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തുകയും വീടുകളില്‍ നിരീക്ഷണവും മറ്റു ആരോഗ്യ ഇടപെടലുകളും നടത്തണം.
  • തീവ്ര രോഗ ബാധിത മേഖലയ്ക്ക് പുറത്ത് ബഫര്‍ മേഖലകള്‍ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ തീരുമാനിക്കണം. ജില്ലാ അധികൃതരുടെ തീരുമാന പ്രകാരം ബഫര്‍ മേഖലകളില്‍ അവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.

മറ്റ് പ്രദേശങ്ങളിൽ മൂന്ന് ഘട്ടങ്ങളായാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

ഒന്നാം ഘട്ടം

  • ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മത കേന്ദ്രങ്ങളും തുറക്കാം.
  • ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ എന്നിവയ്ക്കും ജൂൺ എട്ട് മുതൽ തുറന്ന് പ്രവർത്തിക്കാം
  • ഷോപ്പിങ് മാളുകൾക്കും ജൂൺ എട്ട് മുതൽ പ്രവർത്തനാനുമതി.

രണ്ടാം ഘട്ടം

സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം സ്കൂൾ, കോളെജ് ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും ജൂലൈ മുതൽ പ്രവർത്തനം ആരംഭിക്കാം.

മൂന്നാം ഘട്ടം

സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം താഴെപറയുന്ന മറ്റ് കാര്യങ്ങളും പുഃനരാരംഭിക്കും

  • രാജ്യാന്തര വിമാന യാത്ര
  • മെട്രോ റെയിൽ
  • സിനിമ ഹാളുകൾ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയം.
  • സാമൂഹിക/രാഷ്ട്രീയ/കായിക/സാംസ്കാരിക/മത ഒത്തുചേരലുകൾ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lockdown 5 0 restrictions on containment zones mha guidelines

Next Story
തീവ്രബാധിത മേഖലകളിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി; ആരാധനാലയങ്ങൾ തുറക്കാം
The moderation of comments is automated and not cleared manually by malayalam.indianexpress.com