Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

ലോക്ക്ഡൗണ്‍ മാർഗനിർദേശങ്ങൾ: ഇളവുകൾ എന്തിനെല്ലാം?

അത്യാവശ്യ സർവീസുകൾക്കാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെയാണ് നീട്ടിയിരിക്കുന്നത്. രാജ്യത്ത് നിയന്ത്രണങ്ങൾ തുടരാനാണ് കേന്ദ്ര തീരുമാനം. സാമൂഹിക അകലം പാലിക്കലാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏകവഴിയെന്നാണ് ആരോഗ്യവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ തുടരുമെങ്കിലും ചില മേഖലകളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ സർവീസുകൾക്കാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ മാർഗനിർദേശം സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ മാർഗനിർദേശങ്ങളിലെ പ്രധാന കാര്യങ്ങൾ ഒറ്റനോട്ടത്തിൽ വായിക്കാം:

ഗതാഗതത്തിനു ഇളവുകൾ ഇല്ല

സംസ്ഥാനങ്ങൾക്ക് ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല

കർഷകർക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ഇളവ് നൽകും

കാർഷിക ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ വിൽക്കാം

അവശ്യ ഭക്ഷ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ തുടർന്നും പ്രവർത്തിക്കും

ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ അടഞ്ഞുകിടക്കണം

ബാങ്കുകൾ, എടിഎമ്മുകൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും

ഇൻഷുറൻസ് കമ്പനികൾക്കും പ്രവർത്തിക്കാം. പെട്രോൾ, ഡീസൽ, എൽപിജി സർവീസുകൾ ലഭ്യമാണ്

ഒരു രാഷ്ട്രീയ പാർട്ടിയുടേയും യോഗം പാടില്ല

റേഷൻ കടകൾ തുറക്കാം, ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ വിൽപന എന്നിവ വിൽക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം

മതപരമായ ചടങ്ങുകൾ ഒന്നും തുടർന്നും അനുവദിക്കില്ല

മരണാനന്തര ചടങ്ങിൽ 20 പേർക്ക് മാത്രം പങ്കെടുക്കാൻ അനുവാദം

പൊതുഗതാഗതം ഇല്ല, ചരക്കുനീക്കം ഉണ്ടാകും

Read Also: തൃശൂർ പൂരം പൂർണമായും ഒഴിവാക്കി; ചരിത്രത്തിൽ ആദ്യം

കാർഷിക മേഖലയിൽ ഇളവുകൾ

കൊയ്‌ത്ത് പോലുള്ള അത്യാവശ്യ കാര്യങ്ങൾ തുടരാം

കാർഷിക ഉത്‌പന്നങ്ങളുടെ വിൽപ്പന തുടരും

വളം, വിത്തുകൾ എന്നിവയുടെ ഉത്‌പാദനം തുടരാം

തേയില, കാപ്പി, റബർ ഉത്‌പാദന സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ജീവനക്കാരെവച്ച് പ്രവർത്തനം തുടരാം

ഇവയുടെ പാക്കിങ്, മാർക്കറ്റിങ് മേഖലകൾക്കും 50 ശതമാനം ജീവനക്കാരെവച്ച് പ്രവർത്തിക്കാവുന്നതാണ്

ഏപ്രിൽ 20ന് ശേഷം ഹോട്ടലുകളും ഹോം സ്റ്റേകളും തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി

പോസ്റ്റ് ഓഫീസ് കൊറിയർ സർവീസുകൾ പ്രവർത്തിപ്പിക്കാം

സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികൾ നടത്താം

50% സ്റ്റാഫുകളുമായി ഐടി സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാം

സർക്കാർ സേവനങ്ങൾക്കുള്ള കോൾ സെന്ററുകൾ തുറക്കും

ആശുപത്രികൾക്ക് പ്രവർത്തിക്കാം

അങ്കണവാടികളിലെ പ്രവർത്തനങ്ങൾക്ക് ഇളവ്, കുട്ടികൾ എത്തരുത്

നിർമാണ മേഖലക്കു പ്രവർത്തിക്കാം

മെഡിക്കൽ ലാബുകൾ തുറക്കാം

അച്ചടി, ഇലക്‌ട്രോണിക് സർവീസുകൾക്ക് പ്രവർത്തിക്കാം

Read Also: ലോക്ക്ഡൗൺ മാർഗ നിർദേശം: അനുവദിച്ചതും അനുവാദമില്ലാത്തതും എന്തൊക്കെ?

സംസ്ഥാനങ്ങൾക്ക് നിർദേശം

മാർഗനിർദേശങ്ങളിൽ സംസ്ഥനങ്ങൾ വെള്ളം ചേർക്കരുതെന്ന് കേന്ദ്രം എടുത്തുപറയുന്നുണ്ട്. സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കണം. നിയന്ത്രണങ്ങൾ തുടരണമെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lock down guide line details restrictions in india

Next Story
ലോക്ക്ഡൗൺ മാർഗ നിർദേശം: അനുവദിച്ചതും അനുവാദമില്ലാത്തതും എന്തൊക്കെ?lockdown, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com