/indian-express-malayalam/media/media_files/uploads/2020/04/lock.jpeg)
ഫോട്ടോ:വിശാൽ ശ്രീവാസ്തവ്
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക്‌ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ. ഇതുവരെയുള്ള ലോക്ക്‌ഡൗണുകളിൽ നിന്നു വ്യത്യസ്തമായിരിക്കും നാലാംഘട്ട ലോക്ക്‌ഡൗണ്‍. പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. ഇതേ കുറിച്ച് മേയ് 18 നു മുൻപ് ജനങ്ങളെ അറിയിക്കും.
ലോക്ക്‌ഡൗണ്‍ 4.0 ഇതുവരെയുള്ള ലോക്ക്‌ഡൗണുകളിൽ നിന്നു വ്യത്യസ്തമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വെെറസിനെ ചുറ്റിപറ്റി ജീവിക്കാൻ രാജ്യത്തെ ജനങ്ങളെ വിട്ടുകൊടുക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നാലാംഘട്ട ലോക്ക്‌ഡൗണ്‍ എങ്ങനെയായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. റെഡ് സോണുകളിൽ മാത്രം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മറ്റിടങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കാനാണ് സാധ്യത. ലോക്ക്‌ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങൾ ഇതിനോടകം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു
രാജ്യത്ത് 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. പാക്കേജിന്റെ പത്ത് ശതമാനം കോവിഡ് പ്രതിരോധത്തിന്. ജിഡിപിയുടെ പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കർഷകർ, ചെറുകിട വ്യവസായങ്ങൾ, ഇടത്തരക്കാർ,തൊഴിലാളികൾ, മധ്യവർഗം എന്നിവർക്കാണ് പാക്കേജിന്റെ ഗുണം ലഭിക്കുക. പാക്കേജിന്റെ വിശദാംശങ്ങൾ നാളെ ധനവകുപ്പ് പുറത്തുവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also: 31 രാജ്യങ്ങൾ 149 വിമാനങ്ങൾ; പ്രവാസികളുടെ മടങ്ങിവരവ് രണ്ടാം ഘട്ടത്തിലേക്ക്: വിശദാംശങ്ങൾ അറിയാം
പ്രധാനമന്ത്രി പറഞ്ഞ മറ്റു പ്രധാനകാര്യങ്ങൾ:
കോവിഡിനെതിരായ യുദ്ധത്തിലാണ് രാജ്യം. പ്രതിസന്ധികളിൽ നിന്നു അവസരങ്ങളിലേക്ക് ഉയരണം. കോവിഡ് പ്രതിസന്ധി ഇന്ത്യ ഒരു അവസരമാക്കി വളരണമെന്നും പ്രധാനമന്ത്രി. ഇന്ത്യയുടെ കഴിവുകളിൽ ലോകം വിശ്വസിച്ചു തുടങ്ങി. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി. കൊറോണ വെെറസ് ലോകത്തെ മുഴുവൻ നശിപ്പിച്ചു. വെെറസ് ലാേകത്തെ മുഴുവൻ താറുമാറാക്കി. സങ്കീർണ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങിയിട്ട് നാല് മാസമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്‌ഡൗണ്‍ ഈ മാസം 17ന് അവസാനിക്കാനിരിക്കെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തത്. ഇത് അഞ്ചാം തവണയാണ് കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.