വരാണസി: ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് ലോകകപ്പ് മത്സരം നടക്കും മുമ്പ് ഇന്ത്യന്‍ ടീമിന് വേണ്ടി പ്രത്യേക പൂജ നടത്തി. ഉത്തര്‍പ്രദേശിലെ വരാണസിയിലാണ് ഞായറാഴ്ച പൂജ നടന്നത്. പ്രയാഗ്രാജിലും ഗോരഖ്പൂരിലും പൂജകള്‍ നടന്നു. ഇന്ത്യയുടെ വിജയത്തിനായാണ് പൂജ നടത്തുന്നതെന്ന് വിശ്വാസികള്‍ പറഞ്ഞു.
ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് ആണ് ലഭിച്ചിരിക്കുന്നത്.. ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പരുക്കേറ്റ ശിഖർ ധവാനു പകരം വിജയ് ശങ്കറെ ഉൾപ്പെടുത്തിയാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്.
Locals in Gorakhpur perform 'havan' ahead of #IndiaVsPakistan match in Old Trafford, Manchester later today. #CWC19 pic.twitter.com/mW2AWZoSU8
— ANI UP (@ANINewsUP) June 16, 2019
ലോകകപ്പിൽ പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ കീഴടക്കാൻ സാധിച്ചിട്ടില്ല. 1992 ലോകകപ്പ് മുതലാണ് ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം ആരംഭിച്ചത്. ഇതുവരെ കഴിഞ്ഞ ആറ് മത്സരങ്ങളിലും ജയം ഇന്ത്യക്കായിരുന്നു. എന്നാൽ, ഏകദിന ക്രിക്കറ്റിൽ 131 തവണ ഇരു ടീമും ഏറ്റുമുട്ടിയതിൽ 73 ജയം പാക്കിസ്ഥാൻ സ്വന്തമാക്കി, ഇന്ത്യ 56 തവണയും.