പ്രാദേശിക കണ്ടെയ്ൻമെന്റ് സോണുകളും പരിശോധനകളുമാണ് കോവിഡിനെതിരെയുളള ആയുധമെന്ന് മോദി

രാജ്യത്തെ എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ പിഎം-കെയേഴ്സ് ഫണ്ട് വഴി ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി

narendra modi, ie malayalam

ന്യൂഡൽഹി: പ്രാദേശിക കണ്ടെയ്ൻമെന്റ് സോണുകളും, കൂടുതൽ പരിശോധനകളും, ശരിയായതും പൂർണ്ണവുമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതുമാണ് കോവിഡ് വൈറസിനെതിരായ ആയുധങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംവദിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിഡ് കുറയുമ്പോഴും കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തെ എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ പിഎം-കെയേഴ്സ് ഫണ്ട് വഴി ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നുണ്ടെന്നും ഇതിനകം തന്നെ പല ആശുപത്രികളിലും പ്ലാന്റുകളുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

Read More: Covid 19 Live Updates: ഒഡീഷയില്‍ ലോക്ക്ഡൗണ്‍ നീട്ടി; ഏറ്റവും അധികം കേസുകള്‍ കര്‍ണാടകയില്‍

വാക്സിനുകളുടെ വിതരണം കൂട്ടുന്നതിന് നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ സംവിധാനവും പ്രക്രിയയും ആരോഗ്യ മന്ത്രാലയം കാര്യക്ഷമമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നതിനുള്ള നടപടികൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

രാജ്യത്ത് പുതിയ രോഗബാധിതരുടെ എണ്ണം ഇന്നും മൂന്ന് ലക്ഷത്തിന് താഴെയാണ്. വിവിധ സംസ്ഥാനങ്ങളിലായി 2.63 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്.

ഇന്ത്യയിൽ തിങ്കളാഴ്ച 2.63 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കൂടുതലും കർണാടകയിലാണ്. 38,603 കോവിഡ് കേസുകളാണ് കർണാടകയിൽനിന്നും റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നിൽ തമിഴ്നാടാണ്, 33,075 കേസുകൾ. മഹാരാഷ്ട്രയിൽ 26,616 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ മരണം മഹാരാഷ്ട്രയിലായിരുന്നു. 1,000 ത്തിലധികം മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 476 മരണവും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Local containment zones aggressive testing should be our weapons against covid says pm modi500712

Next Story
കോവിഡ് അവബോധത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ഡോ.കെ.കെ.അഗർവാൾ അന്തരിച്ചുKK Aggarwal, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com