വായ്‌പാ മൊറട്ടോറിയം കേസ്: പലിശ മുഴുവനായി എഴുതിത്തള്ളാൻ കഴിയില്ലെന്ന് സുപ്രീം കോടതി

വായ്പാ മൊറൊട്ടോറിയം നീട്ടില്ലെന്നത് കേന്ദ്ര സർക്കാരിന്റെയും ആർബിഐയുടെയും സാമ്പത്തിക നയമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്

loan moratorium date, Loan moratorium case, വായ്പാ മൊറട്ടോറിയം കേസ്, loan moratorium case supreme court, വായ്പാ മൊറട്ടോറിയം കേസ് സുപ്രീം കോടതി, Loan moratorium case judgement,വായ്പാ മൊറട്ടോറിയം കേസ് വിധി, loan waiver, വായ്പാ ഇളവ്, loan waiver coronavirus, വായ്പാ ഇളവ് കൊറോണ വൈറസ്, rbi loan moratorium, ആർബിഐ വായ്പാ മൊറട്ടോറിയം, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: വായ്‌പാ മൊറട്ടോറിയം കാലാവധി വീണ്ടും നീട്ടണമെന്ന ഹർജിയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വിശ്വാസയോഗ്യമല്ലാത്തതോ വസ്തുനിഷ്ഠമോ അല്ലാത്ത സാമ്പത്തിക നയങ്ങളിൽ മാത്രമേ നീതിന്യായ പുനഃപരിശോധന സാധ്യമാവുകയുള്ളൂവെന്നും സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കോവിഡിന്റെ പശ്ചാത്തലത്തിൽ വായ്പാ മൊറട്ടോറിയം 2020 ഓഗസ്റ്റ് 31 ൽനിന്ന് വീണ്ടും നീട്ടണമെന്നാവശ്യപ്പെട്ട് വിവിവിധ ട്രേഡ് യൂണിയനുകളും റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്നുള്ളവരും ചേർന്ന് നൽകിയ ഹർജികൾ പരിഗണിക്കവേയാണ് കോടതി കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളിൽ നീതിന്യായ പുനഃപരിശോധന സാധ്യമാകില്ലെന്ന് വ്യക്തമാക്കിയത്.

Read Also: സ്വർണക്കടത്ത്: ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിൽ

വായ്പാ മൊറട്ടോറിയം നീട്ടില്ലെന്നത് കേന്ദ്ര സർക്കാരിന്റെയും ആർബിഐയുടെയും സാമ്പത്തിക നയമാണെന്നും അതിൽ ഉചിതമായ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും  ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.

നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തിൽ ആർബിഐ ഇളവ് നൽകിയ ആറ് മാസത്തെ മൊറട്ടോറിയം കാലാവധിയിലെ എല്ലാ വായ്പകളും എഴുതിത്തള്ളുകയാണെങ്കിൽ അത് ആറ് ലക്ഷം കോടിക്ക് മുകളിൽ വരുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ബാങ്കുകൾ ഈ കടങ്ങൾ എഴുതിത്തള്ളുകയാണെങ്കിൽ അത് ബാങ്കിങ് മേഖലയെ തന്നെ തകർക്കുമെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടാണ് പലിശകൾ എഴുതിത്തള്ളുന്നതിനു പകരം തിരിച്ചടക്കൽ കാലാവധി നീട്ടിനൽകിയതെന്നും കോടതി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Loan moratorium case waiver of complete interest not possible

Next Story
ഡൽഹിക്ക് മേൽ കേന്ദ്രത്തിന് കൂടുതൽ അധികാരം: ബില്ലിന് ലോക്‌സഭയുടെ അംഗീകാരംNew Delhi bill, The Government of National Capital Territory of Delhi (Amendment) Bill 2021, Lok Sabha passes Delhi bill, Delhi bill news, Delhi news, Lok sabha news, ഡൽഹി, ഡൽഹി ദേശീയ തലസ്ഥാന ബില്ല്, ഡൽഹി ഭേദഗതി ബില്ല്, ലഫ്റ്റനന്റ് ഗവർണർ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express