scorecardresearch

ജന്മനായുള്ള രോഗത്തിനൊപ്പം എച്ച്‌ഐവിയും; ഈ കുരുന്നകളുടെ ദുരവസ്ഥയ്ക്ക് ആര് സമാധാനം പറയും

സർക്കാർ-സ്വകാര്യ ആശുപത്രികളിൽ നിന്ന് രക്തം സ്വീകരിച്ച ഇവർക്ക് ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്

സർക്കാർ-സ്വകാര്യ ആശുപത്രികളിൽ നിന്ന് രക്തം സ്വീകരിച്ച ഇവർക്ക് ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്

author-image
WebDesk
New Update
mp hospital

കൃത്യമായ പരിശോധനകൾ നടത്താതെയാണ് രക്തം നൽകിയത്

സത്ന: ജനിച്ചപ്പോൾ മുതൽ വേട്ടയാടുന്ന മാരകരോഗത്തിന് പുറമെ, അധികൃതരുടെ അനാസ്ഥ മൂലം എച്ച്‌ഐവി കൂടി ബാധിച്ച അഞ്ച് കുരുന്നുകളുടെ ജീവിതം കണ്ണീരാകുന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിൽ തലസീമിയ ബാധിതരായ അഞ്ച് കുട്ടികൾക്കാണ് രക്തം മാറ്റിവയ്ക്കൽ പ്രക്രിയക്കിടെ എച്ച്‌ഐവി ബാധിച്ചത്.

Advertisment

Also Read:എസ്ഐആർ; തീയതി നീട്ടാൻ കേരളം നിവേദനം നൽകണമെന്ന് സുപ്രീം കോടതി

സർക്കാർ-സ്വകാര്യ ആശുപത്രികളിൽ നിന്ന് രക്തം സ്വീകരിച്ച ഇവർക്ക് ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ഉന്നതതല സംഘം ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയത്. രക്തദാതാക്കളുടെ കൃത്യമായ വിവരങ്ങൾ സൂക്ഷിക്കാത്തതും രക്തം നൽകുന്നതിന് മുമ്പ് കൃത്യമായ പരിശോധനകൾ നടത്തുന്നതിൽ പരാജയപ്പെട്ടതും ഈ ദുരവസ്ഥയ്ക്ക് കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അപ്രതീക്ഷിത ആഘാതത്തിൽ കുടുംബങ്ങൾ

തലസീമിയ എന്ന ജനിതക രക്തരോഗത്തിന് ജീവിതകാലം മുഴുവൻ രക്തം മാറ്റിവയ്‌ക്കേണ്ടി വരുന്ന ഈ കുട്ടികൾക്ക്, പുതുതായി ബാധിച്ച രോഗം താങ്ങാവുന്നതിലും അപ്പുറമാണ്. ഒമ്പത് വയസ്സുകാരനായ ഒരു കുട്ടിയുടെ പിതാവ് തന്റെ വേദന പങ്കുവെച്ചു: "രണ്ടു വയസ്സുള്ളപ്പോഴാണ് അവന് തലസീമിയ സ്ഥിരീകരിച്ചത്. കൃത്യമായ ചികിൽസയോടെ അവൻ സ്‌കൂളിൽ പോയിരുന്നു. എന്നാൽ മാർച്ചിൽ എച്ച്‌ഐവി കൂടി സ്ഥിരീകരിച്ചതോടെ അവന്റെ ലോകം തകർന്നു. സിഐഡി ഓഫീസറാകണമെന്ന് അവൻ ഇപ്പോഴും സ്വപ്നം കാണാറുണ്ട്. ആ ചിരി കാണുമ്പോൾ തകർന്നുപോകാതെ അവന് പ്രതീക്ഷ നൽകാൻ മാത്രമേ എനിക്ക് കഴിയുന്നുള്ളൂ."

Also Read:നിർത്തിയിട്ട ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചു; കരസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മറ്റൊരു കേസിൽ, മൂന്ന് വയസ്സുകാരിയായ പെൺകുട്ടിക്ക് എച്ച്‌ഐവി ബാധിച്ചത് അഞ്ച് മാസങ്ങൾക്ക് മുമ്പാണ് തിരിച്ചറിഞ്ഞത്. ഇവിടെ മാതാപിതാക്കളും എച്ച്‌ഐവി ബാധിതരാണെങ്കിലും അധികൃതരുടെ കണക്കിൽ ഇത് വീഴ്ചയുടെ ഭാഗമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രോഗവിവരം പുറത്തറിഞ്ഞാൽ സമൂഹം എങ്ങനെ പ്രതികരിക്കും എന്ന ഭയത്തിൽ പല കുടുംബങ്ങളും ഒറ്റപ്പെട്ട നിലയിലാണ് കഴിയുന്നത്.

ഭരണകൂടത്തിന്റെ വീഴ്ചകൾ 

സംഭവം വിവാദമായതോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ വിവരം അറിഞ്ഞ നോഡൽ ഓഫീസർമാർ സിവിൽ സർജൻ ഓഫീസിനെ യഥാസമയം വിവരമറിയിച്ചില്ലെന്നും വാർത്താവിനിമയത്തിൽ വലിയ പാകപ്പിഴകൾ ഉണ്ടായതായും സത്ന ജില്ലാ ആശുപത്രിയിലെ കൗൺസിലർ പറഞ്ഞു.

രക്തദാതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ബന്ധപ്പെട്ട 125 ദാതാക്കളിൽ പത്തോ പന്ത്രണ്ടോ പേർ മാത്രമാണ് പരിശോധനയ്ക്ക് സഹകരിക്കാൻ തയ്യാറായത്. അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതോടെ മറ്റു തലസീമിയ രോഗികളെയും പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും പത്തോളം കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

Also Read:ഇലക്ടറൽ ബോണ്ട് റദ്ദാക്കി; രാഷ്ട്രീയ പാർട്ടികൾക്കുള്ള ട്രസ്റ്റുകളുടെ സംഭാവന മൂന്നിരട്ടിയായി വർധിച്ചു

അതേസമയം, കുറ്റാരോപിതനായ ബ്ലഡ് ബാങ്ക് ഇൻ-ചാർജ് ഡോ. ദേവേന്ദർ സിംഗിനെ സസ്‌പെൻഡ് ചെയ്തു. എന്നാൽ നൽകിയ രക്തമെല്ലാം കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് നൽകിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.

തലസീമിയ ബാധിതരായ ഈ കുട്ടികൾക്കും കുടുംബങ്ങൾക്കും മുന്നിൽ ഇപ്പോൾ ചോദ്യചിഹ്നമായി നിൽക്കുന്നത് തകർന്ന സ്വപ്നങ്ങളും അവസാനിക്കാത്ത ആശുപത്രി സന്ദർശനങ്ങളുമാണ്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഒരു ചെറിയ അശ്രദ്ധ അഞ്ച് പിഞ്ചു ജീവിതങ്ങളെയാണ് ഇരുട്ടിലാക്കിയിരിക്കുന്നത്.

Read More:നിതീഷ് കുമാർ ഹിജാബ് മാറ്റിയ ഡോക്ടർ ജോലിയിൽ പ്രവേശിച്ചില്ല

Madhya Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: