/indian-express-malayalam/media/media_files/uploads/2017/02/narendra-modi.jpg)
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബജറ്റായിരുന്നു ഇത്തവണത്തേതെന്ന് മോദി പറഞ്ഞു. പാവപ്പെട്ടവന്റെ കൈകളെ ശക്തിപ്പെടുത്തുന്ന ഉത്തമ ബജറ്റാണിത്. 2017 ലെ ബജറ്റ് ഗ്രാമങ്ങൾക്കും കർഷകർക്കും പാവപ്പെട്ടവർക്കുമായി സമർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
കളളപ്പണവും അഴിമതിയും നീക്കം ചെയ്യുന്നതിനുള്ള പ്രതിബദ്ധത പ്രതിഫലിക്കുന്ന ബജറ്റാണിത്. റെയിൽവേ സുരക്ഷ ലക്ഷ്യം വച്ചിട്ടുള്ളതാണ് റെയിൽവേ ബജറ്റ്. ലോക വിപണിയിൽ മത്സരമുണ്ടാക്കാൻ ചെറുകിട വ്യവസായ സംരംഭങ്ങളെ ഈ ബജറ്റ് സഹായിക്കും. നമ്മുടെ രാജ്യം ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഈ ബജറ്റ് സുഗമമാക്കും- മോദി അഭിപ്രായപ്പെട്ടു.
അതേസമയം യുവാക്കൾക്ക് തൊഴിൽ നൽകാൻ യാതൊന്നും ബജറ്റിൽ ഇല്ലെന്ന നിരീക്ഷണമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. റയിൽവേയുടെ സുരക്ഷയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.