scorecardresearch

മമത മുട്ടുമടക്കി; ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി ഇന്നു പണിമുടക്കുകയാണ്

പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി ഇന്നു പണിമുടക്കുകയാണ്

author-image
WebDesk
New Update
Doctors Strike Bangal

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഏഴ് ദിവസമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ചര്‍ച്ച തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം എന്‍ആര്‍എസ് ആശുപത്രിയില്‍ മടങ്ങിയെത്തിയാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ജോലി സ്ഥലത്ത് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. സംസ്ഥാനങ്ങളോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം പിൻവലിക്കുമെന്ന് ഡോക്ടർമാരുടെ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകുകയായിരുന്നു. കൊൽക്കത്തയിൽ രോഗി മരിച്ചതിനെ തുടർന്ന് ബന്ധുക്കളുടെ ആക്രമണത്തിന് ഡോക്ടർ ഇരയായ എൻആർഎസ് മെഡിക്കൽ കോളേജിൽ മടങ്ങി എത്തിയശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താൻ 31 പ്രതിനിധികളും തീരുമാനിക്കുകയായിരുന്നു.

പശ്ചിമ ബംഗാളിൽ ആക്രമണത്തിന് ഇരയായ ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ രോഗികൾ ഏറെ വലഞ്ഞു. ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചതോടെ രോഗികൾ ഏറെ ദുരിതത്തിലായി. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ചില മണിക്കൂറുകൾ മാത്രമാണ് ഒപി ബഹിഷ്കരിച്ചത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ ദിവസം മുഴുവനാണ് ഒപി ബഹിഷ്കരണം. ഇത് രോഗികളെ ഏറെ വലയ്ച്ചു.

Read More: ഇന്ന് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു; സംസ്ഥാനത്തും ആശുപത്രികള്‍ നിശ്ചലമാകും

Advertisment

പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി ഇന്നു പണിമുടക്കുകയായിരുന്നു. സംസ്ഥാനത്തെ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കി. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചു. സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയായിരുന്നു സമരം. അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങളെയും ലേബര്‍ റൂമിനെയും ഒഴിവാക്കിയിരുന്നു.

ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനും താന്‍ ശ്രമിക്കുമെന്ന് മമത ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതായി മമത പറഞ്ഞു. നിരവധി പേര്‍ ഡോക്ടര്‍മാരുടെ സമരം മൂലം കഷ്ടപ്പെടുന്നുണ്ട്. അവരുടെ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാരോട് താന്‍ അഭ്യര്‍ഥിക്കുകയാണെന്ന് മമത പറഞ്ഞു. നിങ്ങളുടെ പിന്തുണയില്ലാതെ എനിക്ക് എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ താന്‍ ശ്രമിക്കാം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

Live Blog

Doctors’ strike Today LIVE updates














Highlights

    18:10 (IST)17 Jun 2019

    സമരം പിൻവലിക്കാമെന്ന് ഡോക്ടർമാരുടെ ഉറപ്പ്

    പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡോക്ടർമാരുടെ പ്രതിനിധികളും തമ്മിലുളള ചർച്ച അവസാനിച്ചു. ചർച്ച തൃപ്തികരമെന്ന് ഡോക്ടർമാരുടെ പ്രതിനിധികൾ വ്യക്തമാക്കി. എൻആർഎസ് ആശുപത്രിയിൽ മടങ്ങി എത്തിയശേഷം മറ്റുളളവരുമായി സംസാരിച്ച് സമരം പിൻവലിക്കാനുളള തീരുമാനം എടുക്കാമെന്ന് പ്രതിനിധികൾ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി.

    17:39 (IST)17 Jun 2019

    എൻആർഎസ് ആശുപത്രിയിൽ 125 പൊലീസുകാരെ കൂടി വിന്യസിക്കും: ആരോഗ്യ സെക്രട്ടറി

    എൻആർഎസ് ആശുപത്രിയിലെ സുരക്ഷയ്ക്കായി 125 പൊലീസുകാരെക്കൂടി വിന്യസിക്കുമെന്ന് ആരോഗ്യ സെക്രട്ടറി രാജീവ് സിൻഹ യോഗത്തിൽ പറഞ്ഞു.

    17:36 (IST)17 Jun 2019

    എൻആർഎസ് ആശുപത്രിയിലെ സംഭവം: 5 പേരെ അറസ്റ്റ് ചെയ്തതായി മമത

    ഡോക്ടർമാർക്കെതിരായ ആക്രമണത്തെ എപ്പോഴും അപലപിച്ചിട്ടുണ്ടെന്ന് മമത ബാനർജി. എൻആർഎസ് ആശുപത്രിയിലെ സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും മമത പറഞ്ഞു.

    publive-image

    17:33 (IST)17 Jun 2019

    മമത-ഡോക്ടർമാർ ചർച്ച, രണ്ടു ചാനലുകൾക്ക് മാത്രം പ്രവേശനം

    പശ്ചിമ ബംഗാൾ ആരോഗ്യ സെക്രട്ടറി ചന്ദ്രിമ ഭട്ടാചാര്യയ്ക്കു പുറമേ, സംസ്ഥാന ഉദ്യോഗസ്ഥർ, 31 ജൂനിയർ ഡോക്ടർമാർ എന്നിവരാണ് മുഖ്യമന്ത്രി മമത ബാനർജിയുമായുളള ചർച്ചയിൽ പങ്കെടുത്തത്. യോഗം റിപ്പോർട്ട് ചെയ്യാൻ രണ്ടു പ്രാദേശിക ന്യൂസ് ചാനലുകൾക്ക് മാത്രമാണ് അനുവാദം നൽകിയത്.

    17:30 (IST)17 Jun 2019

    ഓരോ ആശുപത്രിയിലും നോഡൽ ഓഫീസറെ നിയമിക്കണം: പൊലീസിനോട് മമത

    ആശുപത്രിയുടെ സംരക്ഷണത്തിന് ഓരോ ആശുപത്രിയിലും ഓരോ നോഡൽ ഓഫീസർമാരെ നിയമിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി പൊലീസിനോട് ആവശ്യപ്പെട്ടു

    17:29 (IST)17 Jun 2019

    രോഗിയുടെ ആരോഗ്യവിവരങ്ങൾ ബന്ധുക്കൾക്ക് നൽകേണ്ടത് പിആർ ടീം: മമത ബാനർജി

    രോഗിയും ബന്ധുക്കളും ഡോക്ടർമാരും തമ്മിൽ ആശയവിനിമയത്തിൽ യാതൊരുവിധ തെറ്റിദ്ധാരണകളും ഉണ്ടാകാൻ പാടില്ലെന്നും മമത പറഞ്ഞു. രോഗിയുമായി ആശയവിനിമയം നടത്താൻ സർക്കാർ ആശുപത്രികളിൽ പബ്ലിക് റിലേഷൻസ് ടീം ഉണ്ടാകണം. ഇവരായിരിക്കണം രോഗിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ബന്ധുക്കൾക്ക് കൈമാറേണ്ടത്. രോഗിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഡോക്ടർമാർക്കുനേരെയുണ്ടാകുന്ന മോശം പെരുമാറ്റം ഇതുമൂലം ഒഴിവാക്കാൻ കഴിയുമെന്നും മമത നിർദേശിച്ചു.

    17:28 (IST)17 Jun 2019

    എമർജൻസി കേസുകളിൽ രോഗിക്കൊപ്പം രണ്ടുപേർ മാത്രമേ പാടുളളൂ: മമത ബാനർജി

    സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വ്യക്തമായ പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി മമത ബാനർജി നിർദേശിച്ചു. എമർജൻസി കേസുകളിൽ രോഗിക്കൊപ്പം ബന്ധുക്കളായ രണ്ടുപേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ.

    17:19 (IST)17 Jun 2019

    ഡോക്ടർമാരെ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണം

    12 ആവശ്യങ്ങളുമായാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ഡോക്ടറെ ആക്രമിച്ചവർക്കെതിരെ നടപടിയെടുത്താൽ അത് മറ്റുളളവർക്കും ഒരു പാഠമായിരിക്കും. ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട് ഞങ്ങൾക്കറിയാം. പക്ഷേ സമരം അല്ലാതെ ഞങ്ങളുടെ മുന്നിൽ മറ്റു വഴികളില്ല, ഡോക്ടർമാരുടെ പ്രതിനിധി പറഞ്ഞു

    16:46 (IST)17 Jun 2019

    ജോലിയിലേക്ക് എത്രയും വേഗം മടങ്ങാൻ ആഗ്രഹിക്കുന്നു, മമതയോട് ഡോക്ടർമാരുടെ പ്രതിനിധി

    ജോലിയിലേക്ക് എത്രയും വേഗം മടങ്ങാൻ ആഗ്രഹിക്കുന്നതായി ഡോക്ടർമാർ. ഇതിനു മുൻപു പലതവണ സംസാരിക്കാൻ ശ്രമിച്ചതായും ഇത്തരമൊരു സാഹചര്യത്തിലേക്ക് നീങ്ങാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഡോക്ടർമാരുടെ പ്രതിനിധികളിൽ ഒരാൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് പറഞ്ഞു.

    15:59 (IST)17 Jun 2019

    മുഖ്യമന്ത്രി മമത ബാനർജി ഡോക്ടർമാരുമായുളള കൂടിക്കാഴ്ചയ്ക്ക് എത്തി

    നബന്നയിൽ ഡോക്ടർമാരുടെ കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി മമത ബാനർജി എത്തി

    15:12 (IST)17 Jun 2019

    മുഖ്യമന്ത്രി മമതയുമായുളള ചർച്ചയിൽ 32 പ്രതിനിധികൾ പങ്കെടുക്കും

    പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുളള കൂടിക്കാഴ്ചയിൽ വിവിധ മെഡിക്കൽ കോളേജുകളിൽനിന്നുളള 32 പേർ പങ്കെടുക്കും. ഡോോക്ടർമാരുടെ സമരം ആരോഗ്യമേഖലയെ സാരമായി ബാധിച്ചതോടെയാണ് മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്.

    publive-image

    15:08 (IST)17 Jun 2019

    ഗുജറാത്തിൽ സമരത്തിൽ പങ്കെടുക്കുന്നത് 28,000 ഡോക്ടർമാർ

    ഗുജറാത്തിൽ ആരോഗ്യമേഖലയെ ബാധിച്ച് ഡോക്ടർമാരുടെ സമരം. 28,000 ഡോക്ടർമാരാണ് സംസ്ഥാനത്ത് സമരത്തിൽ പങ്കെടുക്കുന്നത്. അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര അടക്കമുളള പ്രധാന നഗരങ്ങളിൽ ജൂനിയർ ഡോക്ടർമാരും ട്രെയിനിങ് ഡോക്ടർമാരും പ്രതിഷേധ പ്രകടനം നടത്തി

    14:43 (IST)17 Jun 2019

    ഡോക്ടർമാരുടെ പണിമുടക്ക്: ദുരിതത്തിൽ രോഗികൾ

    പശ്ചിമ ബംഗാളിൽ ആക്രമണത്തിന് ഇരയായ ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ വലഞ്ഞ് രോഗികൾ. ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചതോടെ രോഗികൾ ഏറെ ദുരിതത്തിലായി

    14:23 (IST)17 Jun 2019

    ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലെ ഡോക്ടർമാരുടെ പണിമുടക്ക്

    14:19 (IST)17 Jun 2019

    പണിമുടക്കി എയിംസിലെ ഡോക്ടർമാർ

    പശ്ചിമ ബംഗാളിൽ ഡോക്ടർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൽ എയിംസിലെ ഡോക്ടർമാരും പങ്കാളികളായി. ആദ്യം സമരത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും ഉച്ചയോടെ സമരത്തിന് പിന്തുണ അറിയിക്കുകയായിരുന്നു.

    13:25 (IST)17 Jun 2019

    മുഖ്യമന്ത്രി മമത ബാനർജി ഡോക്ടർമാരെ ഇന്നു കാണും

    പശ്ചിമ ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാരുടെ പ്രതിനിധികളെ മുഖ്യമന്ത്രി മമത ബാനർജി ഇന്നു കാണും. എല്ലാ മെഡിക്കൽ കോളേജിൽനിന്നുളള ഡോക്ടർമാരുടെ രണ്ടു പ്രതിനിധികളെ കാണാൻ മമത സമ്മതിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 3 മണിക്കായിരിക്കും കൂടിക്കാഴ്ച. ഡോക്ടർമാർ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ചായിരിക്കും ചർച്ച.publive-image

    12:22 (IST)17 Jun 2019

    പശ്ചിമ ബംഗാളിൽ ആക്രമണത്തിന് ഇരയായ ഡോക്ടറുടെെ ആരോഗ്യനിലയിൽ പുരോഗതി

    പശ്ചിമ ബംഗാളിൽ രോഗി മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ക്രൂരമായി മർദിച്ച ഡോ.പരിബഹ മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതി. ഡോക്ടർ സുഖം പ്രാപിക്കുന്നതായി കൊൽക്കത്തയിലെ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസസ് പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു

    12:05 (IST)17 Jun 2019

    സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സുരക്ഷ, ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

    രാജ്യത്തൊട്ടാകെയുളള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ടുളള ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യ കാന്ത് എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചാണ് ഹർജി നാളെ പരിഗണിക്കാമെന്ന് അറിയിച്ചത്.

    12:02 (IST)17 Jun 2019

    ഡോക്ടർമാരുടെ സമരം, വാരണാസിയിൽനിന്നുളള ദൃശ്യം

    വാരണാസിയിൽ ഡോക്ടർമാർ നടത്തുന്ന സമരത്തിൽനിന്നുളള കാഴ്ച

    10:00 (IST)17 Jun 2019

    ഐ.എം.എയുടെ 24 മണിക്കൂർ പണിമുടക്ക്​ തുടങ്ങി

    ഡോക്​ടർമാരുടെ സമരത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ഐ.എം.എ നടത്തുന്ന 24 മണിക്കൂർ പണിമുടക്ക്​ തുടങ്ങി

    10:00 (IST)17 Jun 2019

    28 പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും

    14 മെഡിക്കൽ കോളജുകളിൽ നിന്നായി 28 പേരാണ്​ ചർച്ചയിൽ പ​ങ്കെടുക്കുക

    09:59 (IST)17 Jun 2019

    സുരക്ഷ വേണമെന്ന് ഡോക്ടര്‍മാര്‍

    ആശുപത്രികളിൽ മതിയായ സുരക്ഷാ ഉറപ്പാക്കണമെന്നാണ്​ ഡോക്​ർമാരുടെ പ്രധാന ആവശ്യം

    09:59 (IST)17 Jun 2019

    അടച്ചിട്ട മുറിയില്‍ ചര്‍ച്ച

    തുറന്ന ചർച്ച വേണമെന്ന ഡോക്​ടർമാരുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചിട്ടില്ല. ചർച്ചക്കുള്ള സന്നദ്ധത കഴിഞ്ഞ ദിവസം തന്നെ ഡോക്​ടർമാർ അറിയിച്ചിരുന്നു

    09:58 (IST)17 Jun 2019

    ഇന്ന് ചര്‍ച്ച

    സമരം നടത്തുന്ന ഡോക്​ടർമാരുമായി മുഖ്യമന്ത്രി മമത ബാനർജി തിങ്കളാഴ്​ച വൈകീട്ട്​ മൂന്ന്​ മണിക്ക്​ ചർച്ച നടത്തും

    Strike Doctor Aiims Mamata Banerjee West Bengal

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: