scorecardresearch

മഹാഭാരത കാലം മുതല്‍ക്കേ ‘ജേർണലിസം’ ഉണ്ടായിരുന്നു: ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി

നാ​ര​ദ​നാ​യി​രു​ന്നു മി​ക​ച്ച റി​പ്പോ​ർ​ട്ട​റെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി ദി​നേ​ശ് ശ​ർ​മ

മഹാഭാരത കാലം മുതല്‍ക്കേ ‘ജേർണലിസം’ ഉണ്ടായിരുന്നു: ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി

ലക്‌നൗ: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന് പിന്നാലെ മഹാഭാരതത്തെ കുറിച്ചുളള പ്രസ്താവനയുമായി ബിജെപി നേതാവ്. മ​ഹാ​ഭാ​ര​ത​കാ​ലം തൊട്ടേ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​യി​രു​ന്നെ​ന്നും നാ​ര​ദ​നാ​യി​രു​ന്നു മി​ക​ച്ച റി​പ്പോ​ർ​ട്ട​റെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി ദി​നേ​ശ് ശ​ർ​മ​ പറഞ്ഞു.

പു​രാ​ണ​ക​ഥാ​പാ​ത്ര​മാ​യ സ​ഞ്ജ​യ​ൻ ഹ​സ്‌തിന​പു​ര​ത്തി​ൽ ഇ​രു​ന്നു​കൊ​ണ്ട് പ​ക്ഷി​യു​ടെ ക​ണ്ണി​ലൂ​ടെ മ​ഹാ​ഭാ​രത​യു​ദ്ധ​ത്തി​ലെ സം​ഭ​വ​ങ്ങ​ൾ അ​ന്ധ​നാ​യ ധൃ​ത​രാ​ഷ്ട്ര​ർ​ക്കു വി​വ​രി​ച്ചു ന​ൽ​കി​യി​രു​ന്ന​ത് ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ ഹി​ന്ദി പ​ത്ര​പ്ര​വ​ർ​ത്ത​ന ദി​വ​സ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നു യു​പി ഉ​പ​മു​ഖ്യ​മ​ന്ത്രി​കൂ​ടി​യാ​യ ദി​നേ​ശ് ശ​ർ​മ​യു​ടെ പ​രാ​മ​ർ​ശം.

നാ​ര​ദ​നെ ഗൂ​ഗി​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യും മ​ന്ത്രി പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി. ഇ​ന്ന​ത്തെ കാ​ല​ത്തെ ഗൂ​ഗി​ളാ​ണ് അ​ന്ന​ത്തെ നാ​ര​ദ​നെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ‘നിങ്ങളുടെ ഗൂഗിള്‍ ഇപ്പോഴാണ് ആരംഭിച്ചത്. എന്നാല്‍ ഞങ്ങളുടെ ഗൂഗിള്‍ കാലങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചതാണ്. നാരദമുനി ഗൂഗിളിന്റെ ഒരു രൂപം തന്നെയാണ്. നാരായണ എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞ് ഏത് സ്ഥലത്തും എത്തി വിവരങ്ങള്‍ കൈമാറാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു’, മന്ത്രി പറഞ്ഞു.

ഇ​ത് ആ​ദ്യ​മാ​യ​ല്ല മ​ഹാ​ഭാ​രത​ത്തെ ബ​ന്ധ​പ്പെ​ടു​ത്തി ബി​ജെ​പി നേ​താ​ക്ക​ൾ ശാ​സ്ത്ര​ത്തെ അ​പ​ഗ്ര​ഥി​ക്കു​ന്ന​ത്. ഇ​ന്‍റ​ർ​നെ​റ്റ്, പ്ലാ​സ്റ്റി​ക് സ​ർ​ജ​റി, പ​രി​ണാ​മ​സി​ദ്ധാ​ന്തം, ആ​ണ​വ പ​രീ​ക്ഷ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും സ​മാ​ന​മാ​യ പ്ര​സ്താ​വ​ന​ക​ളു​മാ​യി ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്രധാന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ത​ൽ അ​ടു​ത്തി​ടെ ചു​മ​ത​ല​യേ​റ്റ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​വ് ദേ​ബ് വ​രെ മ​ഹാ​ഭാ​ര​തത്തില്‍ നിന്നും ഇത്തരത്തില്‍ കണ്ടെത്തല്‍ നടത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് മഹാഭാരത വിവരണം ധൃതരാഷ്ട്രര്‍ കേട്ടതെന്നായിരുന്നു ബിപ്ലബ് അന്ന് പറഞ്ഞത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Live telecast began during the time of mahabharata claims uttar pradesh deputy cm dinesh sharma