ന്യൂഡൽഹി: റാഫേൽ യുദ്ധവിമാനകരാറുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ്. വിമാനത്തിന്റെ അടിസ്ഥാന വില യുപിഎ കാലത്തെ കരാറിനെക്കാൾ കുറവാണെന്നാണ് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സിഎി റിപ്പോർട്ട് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ രാജ്യസഭയിൽ വച്ചു.

റാഫേൽ വിമാനങ്ങളുടെ അന്തിമവില വിവരം സംബന്ധിച്ച കണക്കുകൾ റിപ്പോര്‍ട്ടിൽ ഇല്ല. എന്നാൽ വിമാനങ്ങളുടെ അടിസ്ഥാനവില യുപിഎയുടെ കാലത്തേക്കാളും 2.86% കുറവാണെന്ന റിപ്പോര്‍ട്ട്  ആണ് സഭയുടെ മേശപ്പുറത്ത് വച്ചത്.

Rafale Deal: CAG Report by on Scribd

ദസോൾട്ട് ഏവിയേഷൻ മുന്നോട്ട് വച്ച വിലയേക്കാൾ കുറഞ്ഞ വില മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്തിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.  പുതിയ കരാര്‍ അനുസരിച്ച് വിമാനങ്ങൾ വേഗത്തിൽ ലഭിക്കുമെന്നും ഫ്രാൻസിൽ നിർമ്മിക്കുന്നത് കൊണ്ട് വില വ്യത്യാസം ഇല്ലെന്നും പറയുന്നു. എന്നാൽ റിപ്പോർട്ട് അംഗീകരിക്കില്ലെന്നും തളളിക്കളയുന്നതായും കോൺഗ്രസ് പറഞ്ഞു.

രാജ്യസഭയില്‍ 36 പേജുളള റിപ്പോർട്ടാണ് പൊൻ രാധാകൃഷ്ണൻ വച്ചത്.  റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് മോദി സർക്കാരിന്റെ കരാറും യുപിഎ സർക്കാരിന്റെ കരാറും തമ്മിൽ വലിയ അന്തരമുണ്ടെന്നും വാദിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ