ന്യൂഡൽഹി: ജമ്മു കശ്മീരിൽ തീവ്രവാദികൾക്കെതിരെയാണ് സൈന്യം പോരാട്ടം നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന് വേണ്ടിയാണ് പോരാട്ടമെന്നും കശ്മീരികളെ ആക്രമിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഇന്ത്യയിൽ ജീവിച്ചുകൊണ്ട് പാക്കിസ്ഥാന് വേണ്ടി സംസാരിക്കുന്നവരെ തള്ളിക്കളയണം. കശ്മീരികള്‍ക്കെതിരായ പോരാട്ടമല്ല.  കശ്മീരിന് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. കശ്മീരിലെ  കുട്ടികളും ജനങ്ങളും  ഭീകരവാദം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. കശ്മീരികളെ ആക്രമിക്കുന്നത് തീവ്രവാദികൾക്ക് സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിന് പിന്നിലുളളവരെ 100 മണിക്കൂറിനുളളിൽ നമ്മുടെ സൈന്യം വകവരുത്തി. സൈനികരിൽ ഞാൻ അഭിമാനം കൊളളുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ടെന്ന് പുൽവാമ ആക്രമണത്തിൽ ജീവൻ വെടിഞ്ഞ സൈനികരുടെ കുടുംബങ്ങളോടായി മോദി പറഞ്ഞു.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയും മോദി ആഞ്ഞടിച്ചു. താൻ വ്യത്യസ്തനാണെന്നാണ് ഇമ്രാൻ ഖാൻ കരുതുന്നത്. ഭീകരവാദത്തിനെതിരെ അദ്ദേഹം ശബ്ദമുയർത്തുമോയെന്നാണ് ഇന്ത്യ നോക്കുന്നതെന്നും മോദി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ