കൊച്ചി: രാജ്യത്ത് ചരക്ക് സേവന നികുതി സ്ലാബുകളിൽ കേന്ദ്ര ജിഎസ്‌ടി കൗൺസിൽ വീണ്ടും മാറ്റങ്ങൾ വരുത്തി. 33 ഇനം ഉൽപ്പന്നങ്ങളുടെ വിലയാണ് ജിഎസ്‌ടി കൗൺസിലിന്റെ ഇന്നത്തെ യോഗത്തിൽ മാത്രം വെട്ടിക്കുറച്ചത്.

ആകെ 33 ഉൽപ്പന്നങ്ങളുടെ നികുതി കുറച്ചതിൽ 26 ഉൽപ്പന്നങ്ങൾ 18 ശതമാനം നികുതി വിഭാഗത്തിലും ഏഴ് ഉൽപ്പന്നങ്ങൾ 28 ശതമാനം സ്ലാബിലും ഉളളവയാണ്. നികുതി നിരക്കിൽ കുറവ് വരുത്തിയ ഉൽപ്പന്നങ്ങൾ ഇനി പറയുന്നവയാണ്.

നികുതി കുറച്ച സേവനങ്ങൾ

(ഉൽപ്പന്നം, പുതിയ നികുതി, പഴയ നികുതി എന്ന ക്രമത്തിലാണ്)

സിനിമ ടിക്കറ്റ് 100 രൂപ വരെ – 12% – 18%
സിനിമ ടിക്കറ്റ് 100 രൂപയ്ക്ക് മുകളിൽ- 18% – 28%
ഇൻഷുറൻസ് (ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ)- 12% – 18%

ചരക്ക് സേവന നികുതികൾ

(ഉൽപ്പന്നം, പുതിയ നികുതി, പഴയ നികുതി എന്ന ക്രമത്തിലാണ്)
വീൽചെയർ 5% – 28%
മോണിറ്റർ- 18% – 28%
വീഡിയോ ഗെയിംസ് ഉൾപ്പടെ ജിഎസ്‌ടിയിലെ HS code 9504 വിഭാഗത്തിൽ വരുന്നവ- 18% – 28%
ഗിയർ ബോക്സ്- 18% – 28%
ഡിജിറ്റൽ ക്യാമറ- 18% – 28%
ഉപയോഗിച്ച ടയർ, റബർ- 18% – 28%
ടിവി- 18% – 28%
ബില്ല്യാഡ്സ്- 18% – 28%
സ്നൂക്കർ- 18% – 28%
ലിഥിയം, അയൺ എന്നിവ ഉപയോഗിച്ച പവർ ബാങ്ക്- 18% – 28%
വിസിആർ- 18% – 28%
കോർക് – 18% – 28%
മാർബിൾ-18%-5%
ഊന്നുവടി-12%-5%
ഹോളോ ബ്രിക്സ് -12%-5%
സംഗീത പുസ്തകങ്ങൾ-12%-0%
ശീതീകരിച്ചതും പ്രത്യേകം പൊതിഞ്ഞതുമായ പച്ചക്കറി-5%-0%
അതേസമയം ലോട്ടറി നികുതി കൂട്ടാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നികുതി 28 ശതമാനമാക്കി ഉയര്‍ത്താനാണ് ശ്രമമെന്നും ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ അജണ്ടയില്‍ പോലും ഇല്ലാത്ത വിഷയത്തില്‍ ലഘുലേഖ വിതരണം ചെയ്തെന്നും ഈ നീക്കം ആര്‍ക്ക് വേണ്ടിയാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോട്ടറി മാഫിയയെ തിരികെ കൊണ്ടു വരാനാണ് ശ്രമമെന്ന സംശയമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook