കോയന്പത്തൂർ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ പൊതു പരിപാടിയിൽ ആളെക്കൂട്ടാൻ എംഎൽഎ പണവും മദ്യംവും വിതരണം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. എംജിആർ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലേക്ക് ആളെക്കയറ്റാനാണ് കോയന്പത്തൂരിലെ സുലൂർ മണ്ഡലത്തിലെ എംഎൽഎ ആർ കനകരാജ് മദ്യവും പണവും വിതരണം ചെയ്തത്.

എന്നാല്‍ തങ്ങള്‍ മദ്യത്തിന്റെ പെട്ടിയില്‍ ഉച്ചഭക്ഷണമാണ് വിതരണം ചെയ്തതെന്നും യാത്രാചിലവിനുള്ള പണമാണ് നല്‍കിയതെന്നുമാണ് ആര്‍.കനകരാജിന്റെ വിശദീകരണം. പാര്‍ട്ടി സ്ഥാപകനായ എംജിആറിന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോയമ്പത്തൂരില്‍ മുഖ്യമന്ത്രി ഇ.പളനിസ്വാമി പങ്കെടുക്കന്ന നിരവധി പരിപാടികളുണ്ടായിരുന്നു.


കടപ്പാട്:എൻഡിടിവി

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് എഐഎഡിഎംകെ. ഓരോരുത്തരുടേയും പേരും വിവരങ്ങളും കൃത്യമായി രജിസ്റ്റര്‍ ചെയ്താണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള പണത്തിന്റെയും മദ്യത്തിന്റേയും കൈമാറ്റം.

ജയലളിതയുടെ മണ്ഡലമായ ആര്‍.കെ.നഗറില്‍ ഉപതിരഞ്ഞെടുപ്പ് സ്വതന്ത്രനായ മത്സരിക്കുന്ന ടി.ടി.വി ദിനകരന്‍ പണം ഉപയോഗിച്ച് അട്ടിമറിക്കുമെന്ന് വാദിച്ചിരുന്ന എഐഎഡിഎംകെ കോയമ്പത്തൂര്‍ സംഭവത്തോടെ പ്രതിരോധത്തിലായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ