scorecardresearch

കാണ്ടാമൃഗ വേട്ടക്കാര്‍ കയറി ചെന്നത് സിംഹത്തിന്റെ മടയില്‍; മൂന്ന് പേരെ സിംഹങ്ങള്‍ ഭക്ഷിച്ചു

കാണ്ടാമൃഗത്തിന്റെ കൊമ്പിന് ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ഇവയുടെ ജീവനെടുക്കുന്നത്

കാണ്ടാമൃഗത്തിന്റെ കൊമ്പിന് ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ഇവയുടെ ജീവനെടുക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കാണ്ടാമൃഗ വേട്ടക്കാര്‍ കയറി ചെന്നത് സിംഹത്തിന്റെ മടയില്‍; മൂന്ന് പേരെ സിംഹങ്ങള്‍ ഭക്ഷിച്ചു

കെന്റണ്‍: കാണ്ടാമൃഗത്തെ വേട്ടയാടാനെത്തിയ മൂന്ന് പേരെ സിംഹങ്ങള്‍ ഭക്ഷിച്ചു. ദക്ഷിണാഫ്രിക്കയിലെ കെന്റണിലെ സിബൂയ വന്യജീവി സങ്കേതത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്‌ടങ്ങള്‍ വന്യജീവി സങ്കേതത്തിലെ അധികൃതര്‍ കണ്ടെത്തി. ഇതിന് അടുത്ത് നിന്നും കോടാലിയും തോക്കുകളും കണ്ടെത്തി.

Advertisment

ആഫ്രിക്കയില്‍ കാണ്ടാമൃഗ വേട്ട വര്‍ധിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വേട്ടക്കാര്‍ കൊല്ലപ്പെട്ടത്. ഏഷ്യയില്‍ കാണ്ടാമൃഗത്തിന്റെ കൊമ്പിന് ആവശ്യക്കാര്‍ ഏറിയതാണ് വേട്ടക്കാരെ ഇതിലേക്ക് നയിക്കുന്നത്. കാണ്ടാമൃഗത്തിന്റെ കൊമ്പിന് ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ഇവയുടെ ജീവനെടുക്കുന്നത്. വന്‍തോതിലാണ് ആഫ്രിക്കയില്‍ നിന്നും മൃഗങ്ങളെ കൊന്ന് കൊമ്പുരിഞ്ഞ് കയറ്റുമതി ചെയ്യപ്പെടുന്നത്.

publive-image

സിംഹങ്ങള്‍ കൊലപ്പെടുത്തിയ വേട്ടക്കാര്‍ ഞായറാഴ്‌ച അര്‍ദ്ധരാത്രിയോടെയാവാം വനപ്രദേശത്ത് എത്തിയതെന്നാണ് വന്യജീവി വകുപ്പിന്റെ നിഗമനം. 'സിംഹങ്ങള്‍ ഏറെയുളള പ്രദേശത്താണ് അവര്‍ എത്തിയത്. വലിയെ മടയായത് കൊണ്ട് തന്നെ അവര്‍ക്ക് കൂടുതല്‍ സമയം കിട്ടിക്കാണില്ല. ഇനിയും വേട്ടക്കാര്‍ അവിടെ ഉണ്ടോയെന്ന് വ്യക്തമല്ല.

publive-image

ശരിരാവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്', വന്യജീവി സംരക്ഷണ അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച വെകുന്നേരം 4.30ഓടെയാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃഗവേട്ട വിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സൈലന്‍സര്‍ ഘടിപ്പിച്ച റൈഫിളുകളും മഴുവും മറ്റ് ആയുധങ്ങളും കണ്ടെത്തിയത്. ഈ വര്‍ഷം മാത്രം പ്രദേശത്ത് 9 കാണ്ടാമൃഗങ്ങള്‍ വേട്ടയാടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്കയില്‍ 7,000 കാണ്ടാമൃഗങ്ങളെയാണ് കൊലപ്പെടുത്തിയത്.

Advertisment
South Africa Lion

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: