scorecardresearch

മെസിയുടെ ഗോട്ട് ഇന്ത്യ ടൂർ; മുഖ്യ സംഘാടകൻ ശതദ്രു ദത്തയ്ക്ക് ജാമ്യമില്ല; 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

മെസിക്കും ടീമിനുമൊപ്പം ഹൈദരാബാദിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ചാണ് ശതദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തത്

മെസിക്കും ടീമിനുമൊപ്പം ഹൈദരാബാദിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ചാണ് ശതദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തത്

author-image
WebDesk
New Update
Messi india tour Satadru Dutta

ചിത്രം: എക്സ്

കൊൽക്കത്ത: ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി പങ്കെടുത്ത കൊൽക്കത്തയിലെ പരിപാടിയിലുണ്ടായ തിക്കും തിരക്കും സംഘർഷാവസ്ഥയും കണക്കിലെടുത്ത് അറസ്റ്റിലായ മുഖ്യ സംഘാടകൻ ശതദ്രു ദത്തയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു.14 ദിവസത്തേക്ക് ദത്തയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Advertisment

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന 'ഗോട്ട് ടൂർ' പരിപാടിയിലെ തികഞ്ഞ അശാസ്ത്രീയമായ സംഘാടനത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഉയർന്ന തുക നൽകി ടിക്കറ്റ് എടുത്ത ആയിരക്കണക്കിന് ആരാധകർക്ക് മെസിയെ ഒന്നു കാണാൻ പോലും സാധിക്കാത്ത വിധം വേദിയിൽ വി.ഐ.പി.കളും ഉദ്യോഗസ്ഥരും തടിച്ചുകൂടിയിരുന്നു. ഇതേത്തുടർന്ന് മെസിക്ക് പരിപാടിയിൽ നിന്ന് നേരത്തെ മടങ്ങേണ്ടി വന്നു.

Also Read: "എന്റെ വിവാഹമായിരുന്നു ഇന്ന്, അത് ഒഴിവാക്കി മെസിയെ കാണാൻ വന്നു; എന്നിട്ടോ?"

മെസിക്കും ടീമിനുമൊപ്പം കൊൽക്കത്തയിൽ നിന്ന് ഹൈദരാബാദിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ചാണ് ശതദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തത്. ടിക്കറ്റ് തുക തിരികെ നൽകുമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പൊലീസ് നിയമനടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

Also Read: സ്റ്റേഡിയം പെട്ടെന്ന് വിട്ട് മെസി; രോഷാകുലരായി ആരാധകർ, കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു

സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മെസിയോട് എക്സിലൂടെ ക്ഷമ ചോദിച്ചു. കായിക പ്രേമികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും മമത അറിയിച്ചു. സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, മെസിയെ കാണാൻ സാധിക്കാതെ വന്നതോടെ രോഷാകുലരായ ആരാധകർ സ്റ്റേഡിയത്തിലെ കസേരകൾ തകർക്കുകയും കുപ്പികൾ വലിച്ചെറിയുകയും ചെയ്തിരുന്നു. പൊലീസ് ലാത്തിചാർജ്ജ് നടത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

Read More: മെസി ഇന്ത്യൻ മണ്ണിൽ; ഹസ്തദാനം നൽകാൻ 10 ലക്ഷം രൂപ; 4 നഗരങ്ങളിലെ ടിക്കറ്റ് നിരക്ക്

Messi Kolkata

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: