Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

ഇന്തോനേഷ്യ വിമാന അപകടം; പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു

ബോയിങ് 737 മാക്സ് 8 വിമാനമാണ് തകർന്നത്

ജക്കാർത്ത: ഇന്തോനേഷ്യയിൽ കടലിൽ തകർന്ന് വീണ യാത്രാ വിമാത്തിലെ പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു. ലയൺ എയർ ഫ്ലൈറ്റ് പറത്തിയത് ഇന്ത്യക്കാരാനായ പൈലറ്റ് ഭാവ്യേ സുനേജയായിരുന്നു. ന്യൂഡൽഹി നിവാസിയാണ് പൈലറ്റ് ഭാവ്യേ സുനേജ. 2007 മുതൽ പൈലറ്റായ് പ്രവർത്തിക്കുകയും യാത്രാവിമാനം പറത്താൻ പ്രത്യേക പരിശീലനം പൂർത്തിയാക്കുകയും ചെയ്തിരുന്നു.

ഇന്തോനേഷ്യയിൽ യാത്രാവിമാനം കടലിൽ തകർന്നുവീണ് 189 പേർ കൊല്ലപ്പെട്ടതായാണ് സംശയം. ലയൺ എന്ന യാത്രാവിമാനമാണ് പറന്നുയർന്ന ഉടൻ തകർന്നത്. വിമാനം തകർന്നതായി ഇന്തോനേഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

തകർന്ന വിമാനത്തിൽ നിന്നുളള അവശിഷ്ടങ്ങൾ കടലിൽ നിന്ന് കണ്ടെടുത്തപ്പോൾ

ബോയിങ് 737 മാക്സ് 8 വിമാനമാണ് തകർന്നത്. പറന്നുയർന്ന് 13 മിനിറ്റു കഴിഞ്ഞപ്പോൾ തന്നെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ജക്കാർത്ത രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്ന് ഉയർന്ന ഉടനായിരുന്നു അപകടം. ബങ്കാ ദ്വീപിലെ പങ്കാൽ പിനാങ്കിലേക്കു പോകുകയായിരുന്നു.

വിമാനത്തിൽ 188 പേർ ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. 210 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഇത്. വിമാനത്തിന്റെ സീറ്റുകളടക്കമുള്ള അവശിഷ്ടങ്ങൾ ജാവാ കടലിടുക്കിൽനിന്ന് കണ്ടെത്തിയതായി രക്ഷാപ്രവർത്തക ഏജൻസി അറിയിച്ചു. അപകടത്തിൽ ആരെങ്കിലും രക്ഷപ്പെട്ടതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Relatives of passengers comfort each other as they wait for news on a Lion Air plane that crashed off Java Island at Depati Amir Airport in Pangkal Pinang, Indonesia Monday, Oct. 29, 2018. Indonesia disaster agency says that the Lion Air Boeing 737-800 plane crashed into sea shortly after it left Indonesia’s capital Monday morning. (AP Photo/Hadi Sutrisno)

രണ്ട് കൈക്കുഞ്ഞുങ്ങളും ഒരു കുട്ടിയും അടക്കം 181 യാത്രക്കാരും, രണ്ട് പൈലറ്റും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്തോനേഷ്യയിലെ ബജറ്റ് എയർവേസിൽ ഒന്നാണ് ലയൺ. രണ്ട് പൈലറ്റുമാരും ദീർഘകാല പരിചയമുളളവരായിരുന്നു. ഇരുവരും 11000 മണിക്കൂർ വിമാനം ഓടിച്ചിട്ടുളളവരാണ്.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാന അപകടമായി ഇത് മാറി. 2014 ൽ സുരബയയിൽ നിന്നും സിങ്കപ്പൂരിലേക്ക് 162 യാത്രക്കാരുമായി പോയ എയർ ഏഷ്യ വിമാനം തകർന്ന് കൊല്ലപ്പെട്ടത് 162 പേരാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lion air flight crash indonesia dead

Next Story
മോദി ശിവലിംഗത്തിന് പുറത്തിരിക്കുന്ന തേൾ: വിവാദമായി തരൂരിന്റെ പരാമർശംshashi tharoor, ശശി തരൂർ,trivandrum, തിരുവനന്തപുരം,loksabha election,ലോകസഭാ തിരഞ്ഞെടുപ്പ്, congress, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com