സോഷ്യല്‍ മീഡിയ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കല്‍: എല്ലാ കേസുകളും സുപ്രീംകോടതിയിലേക്കു മാറ്റും

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് വിവിധ ഹൈക്കോടതികളിലുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതിയിലേക്കു മാറ്റും

facebook, ഫെയ്‌സ് ബുക്ക്, twitter, ട്വിറ്റർ, whataap, വാട്സ് ആപ്പ്, facebook aadhaar linking, ഫെയ്‌സ് ബുക്ക് ആധാർ ലിങ്കിങ്, social media aadhaar linking, സോഷ്യല്‍ മീഡിയ ആധാർ ലിങ്കിങ്, supreme court aadhaar linking, ഫെയ്‌സ് ബുക്ക് ആധാർ ലിങ്കിങ് സംബന്ധിച്ച് സുപ്രീംകോടതി, supreme court aadhaar social media case, സോഷ്യല്‍ മീഡിയ കേസ്, social media rules, new social media rules, സോഷ്യല്‍ മീഡിയ ദുരുപയോഗം പരിശോധിക്കൽ, ie malayalam, ഐഇ മലയാളം 

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച എല്ലാ കേസുകളും സുപ്രീംകോടതിയിലേക്കു മാറ്റും. വിവിധ ഹൈക്കോടതികളിലായുള്ള വ്യത്യസ്ത പരാതികള്‍ പരമോന്നത കോടതിയിലേക്കു മാറ്റാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഫെയ്‌സ് ബുക്കിന്റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് വിവിധ ഹൈക്കോടതികളിലുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതിയിലേക്കു മാറ്റും. കേസുകള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന ഫെയ്‌സ് ബുക്കിന്റെ ഹര്‍ജിയോടുള്ള എതിര്‍പ്പ് തമിഴ്‌നാടിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ തുടര്‍ന്നില്ല. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത ഐഡിയുമായോ ബന്ധിപ്പിക്കണമെന്ന ആശയം തമിഴ്നാട് സര്‍ക്കാരാണ് ആദ്യം മുന്നോട്ടുവച്ചത്.

സോഷ്യല്‍ മീഡിയയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി മുന്‍പാകെയുണ്ട്. മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളിലും സമാനമായ കേസുകള്‍ നടക്കുന്നുണ്ട്. ഈ കേസുകളെല്ലാം പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയിലേക്കു മാറ്റും.

Read Also: മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടിനും ആധാർ നിർബന്ധമല്ല; ഭേദഗതിക്ക് കാബിനറ്റ് അംഗീകാരം

സോഷ്യല്‍ മീഡിയ ദുരുപയോഗം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജനുവരിയില്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി. കേസുകള്‍ അടുത്ത വര്‍ഷം ജനുവരി അവസാന വാരം ഉചിതമായ ബെഞ്ചിനു മുന്നില്‍ ലിസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ചീഫ് ജസ്റ്റിസ് മുന്‍പാകെ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി രജിസ്ട്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ പോലുള്ള  സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫലപ്രദമായി നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കാനും അറിയിക്കാനും സര്‍ക്കാര്‍ മൂന്നു മാസം കൂടി എടുക്കുമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സോഷ്യൽ മീഡിയയിലെ വീഡിയോ ആപ്ലിക്കേഷനായ ടെലഗ്രാം രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. ബെംഗളൂരു ലോ സ്‌കൂളിലെ വിദ്യാർഥിനിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിയുമായ അഥീന സോളമനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.

Read Also: ടെലഗ്രാം ഇന്ത്യയിൽ നിരോധിക്കണം; കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകർത്തുന്ന ദൃശ്യങ്ങളുമാണ് ടെലഗ്രാമിലെ ഉള്ളടക്കമെന്നും ഇത് സദാചാര വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. സമാനമായ കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്നും ടെലഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിന് കരട് നിയമം തയാറാക്കി വരികയാണന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.

രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തനമെന്നും സര്‍ക്കാരിന് നിയന്ത്രണമില്ലന്നും അന്വേഷണ ഏജന്‍സികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നില്ലന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ,വാര്‍ത്താ വിതരണ മന്ത്രാലയം, സംസ്ഥാന പൊലിസ് മേധാവി, സൈബര്‍ ഡോം എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. 2013 ല്‍ റഷ്യയില്‍ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന് കേരളത്തില്‍ മാത്രം 13 ലക്ഷം പ്രേക്ഷകരുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Linking social media with aadhar supreme court

The moderation of comments is automated and not cleared manually by malayalam.indianexpress.com