സോഷ്യൽ മീഡിയ ആധാറുമായി ബന്ധിപ്പിക്കൽ; കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹർജികളിൽ ഹൈക്കോടതികൾക്ക് വാദം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി

Aadhaar Facebook linking, ആധാർ, ഫെയ്സ്ബുക്ക്, Supreme Court on linking Aadhaar with user profile, സോഷ്യൽ മീഡിയ, FB on linking aadhaar with user profile, Madras HC case on linking aadhaar with user profile, Indian Express, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ഫെയ്സ്ബുക്കിന്റെ ഹർജി പരിഗണിക്കും. സ്വകാര്യതയും സുരക്ഷയും സന്തുലിതാവസ്ഥ നിലനിർത്തേണ്ട ആവശ്യകത വ്യക്തമാക്കിക്കൊണ്ടാണ് ഫെയ്സ്ബുക്കിന്റെ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തയ്യാറായത്. ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

നിലവിൽ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലായി നാല് പരാതികളാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ളത്. ഇത് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്ക് നൽകിയ ഹർജിയിലാണ് നടപടി. കേന്ദ്രത്തിന് പുറമെ തമിഴ്നാട് സർക്കാർ, സോഷ്യൽ മീഡിയകളായ ഗൂഗിൾ, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ കമ്പനികൾക്കും നോട്ടീസ് അയച്ചു. ജസ്റ്റിസ് ദീപക് ഗുപ്തത, അനിരുദ്ധ് ബോസ് എന്നിവരടങ്ങുന്ന ബഞ്ചാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.

അതേസമയം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹർജികളിൽ ഹൈക്കോടതികൾക്ക് വാദം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ കേസിലെ ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഫെയ്‌സ്ബുക്കിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഈ വിഷയത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read Also: മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടിനും ആധാർ നിർബന്ധമല്ല; ഭേദഗതിക്ക് കാബിനറ്റ് അംഗീകാരം

സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരാണ് നിലപാടെടുത്തത്. എന്നാല്‍ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് തമിഴ്നാട് സര്‍ക്കാരിന്റെ വാദത്തെ കോടതിയില്‍ എതിര്‍ത്തു. സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ നിരീക്ഷിക്കുക എന്നതാണ് ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അതേസമയം, തമിഴ്നാട് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ഹർജിയെ എതിർത്തു. മദ്രാസ് ഹൈക്കോടതിയിൽ 18 തവണ വാദം കേട്ടതാണെന്നും കോടതിക്ക് അന്തിമ വിധി പുറപ്പെടുവിക്കാമെന്നും അദ്ദേഹം വാദിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Linking aadhaar to social media sc to hear facebook plea

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express