ന്യൂഡൽഹി: ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി നിർബന്ധമായും ബന്ധിപ്പിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആധാർ നമ്പർ ബന്ധിപ്പിക്കേണ്ടത് നിർബന്ധമല്ലെന്ന തരത്തിലുളള മാധ്യമ റിപ്പോർട്ടുകൾ ആർബിഐ തളളിക്കൊണ്ടാണ് ഇതുസംബന്ധിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാണ് എന്ന് റിസർവ് ബാങ്ക് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ബാങ്ക് അക്കൗണ്ടുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി ഡിസംബർ 31 ആണ്.

ആ​ധാ​ർ ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി നി​ർ​ബ​ന്ധ​മാ​യും ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നു റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഉ​ത്ത​ര​വി​ട്ടി​ട്ടി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ പ്രകാരം വിവരം ലഭിച്ചതായി കഴിഞ്ഞ ദിവസം മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മണി ലൈഫ് എന്ന വെബ്സൈറ്റിന് ലഭിച്ച വിവരാവകാശ രേഖയിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ.

2017 ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുമായി ആധാറും പാനും ബന്ധിപ്പിക്കണമെന്ന നിര്‍ബന്ധം കൊണ്ടുവന്നത്. ബാങ്ക് അക്കൗണ്ട് എടുക്കണമെങ്കില്‍ ആധാറും പാനും വേണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ