വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ റോക്ക് ബാന്‍ഡ് ലിങ്കിന്‍ പാര്‍ക്കിന്റെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണെ(41) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ബെന്നിംഗണെ സ്വന്തം വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതില്‍.

ബെന്നിംഗ്ടണ്‍ ദീര്‍ഘനാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടിക്കാലത്ത് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം നേരത്തേ തുറന്നു പറഞ്ഞിട്ടുണ്ട്.

രണ്ടു തവണ വിവാഹം ചെയ്ത ബെന്നിംഗണ് ആറു മക്കളാണ് ഉള്ളത്. അമേരിക്കന്‍ സംഗീതജ്ഞനനായ ക്രിസ് കോര്‍ണല്‍ ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. കോര്‍ണലിന്റെ മരണത്തില്‍ ബെന്നിംഗണ്‍ അതീവദുഃഖിതനായിരുന്നു. കോര്‍ണലിന്റെ 53ാം ജന്മവാര്‍ഷികത്തിലാണ് ബെന്നിംഗ്ടണും ജീവനൊടുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ