/indian-express-malayalam/media/media_files/uploads/2018/02/Sara-Tendulkar.jpg)
മുംബൈ: സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറെ ശല്യം ചെയ്തതിന് 32 കാരനായ ദേബ്‌കുമാർ മെയ്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാറയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍റെ വീട്ടിലേക്ക് നിരന്തരം ഫോൺ വിളിക്കുകയും ഓഫീസിൽ നേരിട്ടെത്തുകയും ചെയ്തതിനുപിന്നാലെയാണ് പശ്ചിമ ബംഗാളിൽ നിന്നുളള യുവാവിനെ അറസ്റ്റ് ചെയ്തത്. എന്നാൽ സാറയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് ചില വിചിത്രമായ കാരണങ്ങളാണ് യുവാവ് മാധ്യമങ്ങളോട് പറഞ്ഞതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
''ടിവിയിൽ സാറയെ കണ്ടപ്പോഴാണ് പ്രണയം തോന്നിയത്. ഒരു ദിവസം ആകാശത്തേക്ക് നോക്കി ചോദിച്ചു സാറയാണോ എന്റെ ഭാര്യ? ഉടൻതന്നെ മിന്നൽ ഉണ്ടായി. അപ്പോഴാണ് സാറയാണ് എന്‍റെ ഭാര്യയെന്ന് ഉറപ്പിച്ചത്. സച്ചിന്‍റെ ഓഫീസിലേക്ക് ഫോൺ ചെയ്തപ്പോൾ ഞാൻ ഈ വിവരം പറഞ്ഞു. ഹിന്ദിയിലാണ് ഞാൻ സംസാരിച്ചത്. സാറ തെൻഡുൽക്കറാണ് എന്‍റെ ഭാര്യ, എനിക്കവളെ വിവാഹം ചെയ്യണം എന്നു പറഞ്ഞു'' ദേബ് മാധ്യമങ്ങളോട് വിശദീകരിച്ചു.
കൈയ്യിൽ ദേബ് ആന്റ് സാറ എന്നെഴുതിയ ടാറ്റൂവും ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. സാറയ്ക്ക് 13 വയസ്സ് തികഞ്ഞ 2011 ലാണ് താൻ ടാറ്റൂ പതിച്ചതെന്നും ഇയാൾ പറഞ്ഞു. കപ്പലുകളും ട്രെയിനുകളും എന്‍റെ നോട്ടത്തിൽ നിൽക്കും. ഈ ലോകത്തിൽ ഏറ്റവും ബെസ്റ്റ് ഞാനാണ്. എന്‍റെ തീരുമാനങ്ങളിൽ ഇതുവരെ പശ്ചാത്തപിച്ചിട്ടില്ലെന്നും യുവാവ് പറഞ്ഞു.
ദേബ്കുമാർ തുടർച്ചയായി 20തവണയെങ്കിലും സച്ചിന്‍റെ മുംബൈയിലെ വീട്ടിലേക്ക് ഫോൺ വിളിക്കുമായിരുന്നു. ദേബിന്റെ ശല്യം കൂടിയതോടെയാണ് സാറ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം, യുവാവിന് മാനസിക പ്രശ്നമുണ്ടെന്നാണ് കുടുംബം പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.