Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

എണ്‍പതോളം ഇന്‍ഷുറന്‍സ് പോളിസികള്‍ പിൻവലിക്കാനൊരുങ്ങി എല്‍ഐസി

ജീവന്‍ ആനന്ദ്, ജീവന്‍ ഉമാങ്, ജീവന്‍ ലക്ഷ്യ, ജീവന്‍ ലാഭ് തുടങ്ങിയ ജനപ്രിയ പ്ലാനുകള്‍ പിൻവലിക്കാനൊരുങ്ങുന്ന ഇന്‍ഷുറൻസ് ഉത്പന്നങ്ങളുടെ കൂട്ടത്തിലുണ്ട്

lic, എൽഐസി, Life Insurance Corporation, ie malayalam, ഐഇ മലയാളം

കൊച്ചി: ജനപ്രിയ പ്ലാനുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ പിൻവലിക്കാനൊരുങ്ങി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി). വ്യക്തിഗത, ഗ്രൂപ്പ് വിഭാഗങ്ങളിലായി എണ്‍പതോളം പ്ലാനുകള്‍ ഈ മാസം മുപ്പതോടെ പിൻവലിക്കുമെന്നാണു വിവരം.

ജീവന്‍ ആനന്ദ്, ജീവന്‍ ഉമാങ്, ജീവന്‍ ലക്ഷ്യ, ജീവന്‍ ലാഭ് തുടങ്ങിയ ജനപ്രിയ പ്ലാനുകള്‍ പിൻവലിക്കാനൊരുങ്ങുന്ന ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ കൂട്ടത്തിലുണ്ടെന്നാണു വിവരം.

ഈ പ്ലാനുകള്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ)യുടെ പുതുക്കിയ ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി പരിഷ്‌കരിച്ചശേഷം ഏതാനും മാസങ്ങള്‍ക്കുശേഷം പുനരവതരിപ്പിച്ചേക്കും. കുറഞ്ഞ ബോണസ് നിരക്കും കൂടിയ പ്രീമിയം നിരക്കുമുള്ളതായിരിക്കും പുതിയ ഉത്പന്നങ്ങള്‍.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി 2019 ജൂലൈ എട്ടിനു പുറത്തിറക്കിയ പുതിയ നോണ്‍-ലിങ്ക്ഡ്, ലിങ്ക്ഡ് ഇന്‍ഷുറന്‍സ് ഉത്പന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നതിനാലാണു പോളിസികള്‍ പിന്‍വലിക്കുന്നതെന്നാണു വിവരം.

ചില ഉത്പന്നങ്ങള്‍ നിര്‍ത്തുമെന്നും അവ പുതിയ മാനദണ്ഡം അനുസരിച്ച് പരിഷ്‌കരിച്ച് വരും മാസങ്ങളില്‍ അവതരിപ്പിക്കുമെന്നും എല്‍ഐസി ചെയര്‍മാന്‍ എം.ആര്‍.കുമാര്‍ പറഞ്ഞതായി ഫിനാന്‍ഷ്യല്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

പോളിസികള്‍ പുതുക്കി അവതരിപ്പിക്കുന്നത് എല്‍ഐസിയെ സംബന്ധിച്ചിടത്തോളം വലിയ അധ്വാനം നിറഞ്ഞ ജോലിയാണ്. പുതിയ പോളിസി ഡോക്യുമെന്റുകള്‍ തയാറാക്കുന്നതിനൊപ്പം ആനുകൂല്യങ്ങള്‍ സംബന്ധിച്ച ചിത്രീകരണങ്ങള്‍ പരിഷ്‌കരിക്കണം. സോഫ്റ്റ് വെയര്‍ മാറ്റുകയും പുതിയ പോളിസികള്‍ സംബന്ധിച്ച് ഏജന്റുമാര്‍ക്കു പരിശീലനം നല്‍കുകയും വേണം.

നിലവില്‍ മൂന്നു വര്‍ഷത്തിനുശേഷമാണ് ഉപയോക്താവിനു പോളിസി സറണ്ടര്‍ ചെയ്യാന്‍ കഴിയുക. പുതിയ ഉല്‍പ്പന്നങ്ങള്‍ക്കു രണ്ടാം വര്‍ഷം മുതല്‍ സറണ്ടര്‍ ആനുകൂല്യം ലഭിക്കും. പോളിസികള്‍ നേരത്തെ സറണ്ടര്‍ ചെയ്യുന്നതു നിരുത്സാഹപ്പെടുത്തുന്നതിനായി 25,000 മുതല്‍ 50,000 രൂപ വരെ വാര്‍ഷിക പ്രീമിയം പോളിസികള്‍ക്കും 25,000 രൂപയില്‍ കൂടുതലുള്ള ഒറ്റ പ്രീമിയം പോളിസികള്‍ക്കുമുള്ള പിഴ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം, നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ പിൻവലിക്കുന്ന സാഹചര്യം ഉപയോഗപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് എല്‍ഐസി ഏജന്റുമാര്‍.  മെച്ചപ്പെട്ട ആനുകൂല്യങ്ങളുള്ള പഴയ പോളിസികൾ നവംബര്‍ 30 ന് വാങ്ങാന്‍ ഏജന്റുമാര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lic to likely to withdraw dozens of policies including bestsellers

Next Story
സെര്‍വര്‍ തകരാര്‍; ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com