കോണ്‍ഗ്രസില്‍ സംഘടനാപരമായ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ അയച്ച കത്ത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് കത്തില്‍ ഒപ്പിട്ട ജിതിന്‍ പ്രസാദ. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തില്‍ വിശ്വാസം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നേതൃമാറ്റം എന്ന ഉദ്ദേശത്താടെയല്ല കത്തെഴുതിയതെന്ന് മുന്‍കേന്ദ്ര മന്ത്രിയായ പ്രസാദ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കത്ത് ലക്ഷ്യമിട്ടത് ഉന്നത നേതൃത്വത്തെയാണെന്ന് ചില പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചിരുന്നു.

സോണിയ ഗാന്ധിയിലും രാഹുല്‍ ഗാന്ധിയിലും അവര്‍ക്ക് തന്നിലും വിശ്വാസമുണ്ടെന്ന് പ്രസാദ പറഞ്ഞു.

പ്രസാദയ്‌ക്കെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നത്. കോണ്‍ഗ്രസിന്റെ ലാഖിംപൂര്‍ ഖേരി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടപടി ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

Read Also: ഒരൊറ്റ വോട്ടര്‍ പട്ടിക: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിന്റെ ചവിട്ടുപടിയോ?

എല്ലാ ജനാധിപത്യ പാര്‍ട്ടികളിലും നടക്കുന്ന ചെറിയ കാര്യങ്ങളാണിതെന്നും എതിര്‍ഗ്രൂപ്പുകളുടെ പ്രേരണയാല്‍ നടന്നതാകുമെന്നും അദ്ദേഹം പറഞ്ഞു.

“പ്രശ്‌നം അവസാനിച്ചുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ പറഞ്ഞു. ഭരണകൂടത്തിനെതിരായുള്ള പോരാട്ടത്തില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,” 46 വയസ്സുള്ള നേതാവ് പറഞ്ഞു.

“ബീഹാര്‍, ബംഗാള്‍, ഉത്തരഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ വരുന്നു. വര്‍ഗീയ ശക്തികള്‍ക്കെതിരായി നമ്മുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടണം,” അദ്ദേഹം പറഞ്ഞു.

ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയ പ്രമുഖ നേതാക്കളാണ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്. പാര്‍ട്ടിക്ക് പൂര്‍ണ സമയ നേതൃത്വം വേണമെന്നും സംഘടനയില്‍ മാറ്റങ്ങള്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Read in English: Letter ‘misconstrued’; never sought leadership change: Jitin Prasada

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook