/indian-express-malayalam/media/media_files/uploads/2017/11/kamal-haasan.jpg)
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്നതിനിടെ തമിഴ്നാട് ഭരണകക്ഷിയായ എഐഎഡിഎംകെയെ വിമർശിച്ച് നടൻ കമൽഹാസൻ. സർക്കാർ മോഷ്ടാവാകുന്നത് കുറ്റകരമാണ്. കള്ളത്തരം പുറത്തായതിനുശേഷവും അത് തെളിയിക്കാതിരിക്കുന്നതും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതും കുറ്റകരം തന്നെയല്ലേയെന്ന് കമൽഹാസൻ തന്റെ ട്വിറ്റർ പേജിലൂടെ ചോദിച്ചു.
എഐഎഡിഎംകെ നേതാവ് ശശികലയുടെയും ബന്ധുക്കളുടെയും വീടുകളില്‍ ആദായനികുതിവകുപ്പിന്റെ റെയ്ഡിനെ സൂചിപ്പിച്ചു കൊണ്ടുളളതായിരുന്നു കമൽഹാസന്റെ ട്വീറ്റ്. പരീക്ഷ തുടങ്ങിക്കഴിഞ്ഞു. കുറ്റവാളികള്‍ ഭരണത്തിൽ ഉണ്ടാവരുത്. ജനങ്ങള്‍ വിധികര്‍ത്താക്കളായി മാറണം. ഉണരൂ, ഉയിര്‍ത്തെഴുന്നേല്‍ക്കൂ. ജനങ്ങൾക്ക് ജനാധിപത്യ ഭരണം ലഭിക്കുമെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു.
ശശികലയുടെ ബന്ധുക്കളുടെയും സഹായികളുടെയുമെല്ലാം ഓഫിസുകളിലും വീടുകളിലും അടുത്തിടെ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. 1,430 കോടിയുടെ അനധികൃത സ്വത്ത് ആദായ നികുതി വകുപ്പ് റെയ്ഡിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ചെന്നെയിലെ വസതിയായ പോയസ് ഗാര്‍ഡനിലും റെയ്ഡ് നടത്തി. ജയ ടിവിയും വി.കെ.ശശികലയുടെ കുടുംബാംഗങ്ങളുടെ വീടും അനുബന്ധ സ്ഥലങ്ങളും റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് പോയസ് ഗാര്‍ഡനിലും റെയ്ഡ് നടന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us