/indian-express-malayalam/media/media_files/uploads/2022/10/Sun-Weidong.jpg)
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും പരസ്പരം രാഷ്ട്രീയ സംവിധാനങ്ങളെ ബഹുമാനിക്കുകയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യണമെന്ന് ഇന്ത്യയിലെ സ്ഥാനമൊഴിയുന്ന ചൈനീസ് പ്രതിനിധി സൺ വീഡോങ്.
ചൈനയും ഇന്ത്യയും പ്രധാനപ്പെട്ട അയൽക്കാരാണ്. ചൈനയ്ക്കും ഇന്ത്യയ്ക്കും ചില വ്യത്യാസങ്ങൾ ഉണ്ടെന്നത് സ്വാഭാവികമാണ്. വ്യത്യാസങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് പ്രധാനം. ഭിന്നതകളേക്കാൾ വലുതാണ് ഇരു രാജ്യങ്ങളുടെയും പൊതുതാൽപ്പര്യങ്ങളെന്ന് നാം അറിഞ്ഞിരിക്കണം, വിടവാങ്ങല്‍ പരാമര്‍ശത്തില്‍ സണ്‍ പറഞ്ഞു.
"ഇരു രാജ്യങ്ങളും പരസ്പരം രാഷ്ട്രീയ സംവിധാനങ്ങളെയും വികസന പാതകളെയും ബഹുമാനിക്കുകയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്ന തത്വം ഉയർത്തിപ്പിടിക്കുകയും വേണം," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയവും സഹകരണവും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇന്ത്യൻ പൗരന്മാർക്കുള്ള വിസ അപേക്ഷാ പ്രക്രിയ ചൈന മികച്ചതാക്കിയിട്ടുണ്ടെന്നും ദീർഘകാല പഠനം തുടരുന്ന വിദ്യാർത്ഥികളുടേയും മറ്റ് ആവശ്യങ്ങൾക്കായി സന്ദർശിക്കുന്നവരുടേയും വിസ അപേക്ഷകൾ പ്രോസസ് ചെയ്യുന്നത് പുനരാരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ 20-ാമത് നാഷണൽ കോൺഗ്രസ് വിജയകരമായി നടന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് സൺ പറഞ്ഞു, "പാർട്ടി എന്ത് ബാനറുകൾ പിടിക്കും, ഏത് പാതയാണ് സ്വീകരിക്കുക, എന്ത് ലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നു, അത് എങ്ങനെ കൈവരിക്കും എന്നത് വ്യക്തമാക്കിയിട്ടുണ്ട്. സഖാവ് ഷി ജിൻപിംഗ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു, ഇത് കാലഘട്ടത്തിന്റെ ആഹ്വാനവും ചരിത്രത്തിന്റെ തിരഞ്ഞെടുപ്പും ജനങ്ങളുടെ അഭിലാഷവുമാണ്."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us