scorecardresearch
Latest News

കന്നുകാലി സംരക്ഷണത്തിന് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല; ഗുജറാത്തില്‍ മൃഗങ്ങളെ തുറന്നുവിട്ട് സംഘടനകള്‍

വടക്കന്‍ ഗുജറാത്തിലെ ബനസ്‌കന്ത, പാടാന്‍ ജില്ലകളില്‍ കന്നുകാലികളെ തെരുവിലിറക്കിയായിരുന്നു സംഘടനകളുടെ പ്രതിഷേധം

കന്നുകാലി സംരക്ഷണത്തിന് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല; ഗുജറാത്തില്‍ മൃഗങ്ങളെ തുറന്നുവിട്ട് സംഘടനകള്‍

അഹമ്മദാബാദ്:കന്നുകാലി സംരക്ഷ കേന്ദ്രങ്ങള്‍ക്കും ഷെല്‍ട്ടറുകള്‍ക്കും ഗുജറാത്ത് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കന്നുകാലികളെ തുറന്നുവിട്ട് ചാരിറ്റബിള്‍ ട്രസ്റ്റുകള്‍. 4.5 ലക്ഷത്തിലധികം കന്നുകാലികളെ പാര്‍പ്പിച്ചിരുന്ന ട്രസ്റ്റുകളാണ് പൊതുനിരത്തിലേക്ക് കന്നുകാലികളെ അഴിച്ച് വിട്ട് പ്രതിഷേധിച്ചത്. കന്നുകാലികളെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലേക്ക് തുറന്ന് വിട്ടതായാണ് റിപോര്‍ട്ടുകള്‍. ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ ഏകദേശം 1,750 ഗോശാലകള്‍ പങ്കെടുത്തു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരായ പ്രചരണങ്ങള്‍ക്കിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ബനസ്‌കന്ത താലൂക്കുകളിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഓഫീസുകളും കോടതികള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ആയിരക്കണക്കിന് പശുക്കള്‍ പ്രവേശിക്കുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

വെള്ളിയാഴ്ച വടക്കന്‍ ഗുജറാത്തിലെ ബനസ്‌കന്ത, പാടാന്‍ ജില്ലകളില്‍ കന്നുകാലികളെ തെരുവിലിറക്കിയായിരുന്നു സംഘടനകളുടെ പ്രതിഷേധം. കച്ചില്‍ ഞായറാഴ്ച കന്നുകാലി കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ് സര്‍ക്കാരിന് താക്കോല്‍ കൈമാറി. തിങ്കളാഴ്ച മുതല്‍ ഗുജറാത്തിലെ ശേഷിക്കുന്ന സൗരാഷ്ട്രയിലും മധ്യ ജില്ലകളിലും സമാനമായ പ്രക്ഷോഭങ്ങള്‍ കാണുമെന്ന് സംഘടനകള്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു

നിരവധി പശുക്കള്‍ ഇപ്പോഴും റോഡുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉള്ളപ്പോള്‍ ഏതാനും പശുക്കള്‍ തിരിച്ചെത്തിയതായും അവര്‍ അവകാശപ്പെട്ടു. രോഗബാധിതരായ കന്നുകാലികളെയും കറവപ്രായം കഴിഞ്ഞവരെയും പാര്‍പ്പിക്കുന്ന ഇത്തരത്തിലുള്ള നിരവധി പശുസംരക്ഷണ കേന്ദ്രങ്ങളുടെ കൂട്ടായ്മയായ ഗുജറാത്ത് ഗൗ സേവാ സംഘം, പ്രതിഷേധത്തിന്റെ പേരില്‍ മൂന്ന് ജില്ലകളില്‍ നിന്നായി 70 ഓളം പേരെ തടഞ്ഞുവെച്ചതായി പറഞ്ഞു.

ബനസ്‌കന്തയില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ സംസ്ഥാന സര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ ഗാന്ധിനഗറില്‍ എത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ചില്‍ ബനസ്‌കന്തയിലെ ഭാഭറില്‍ നടന്ന റാലിയില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പ്രസംഗത്തിന്റെ വീഡിയോകള്‍ ചില പ്രതിഷേധക്കാര്‍ പങ്കിട്ടു, അവിടെ അദ്ദേഹം പറഞ്ഞു: ”ഞങ്ങളെല്ലാം ഗോ ഭക്തരാണ്. ഗോമാതാവിനായി 500 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഷെല്‍ട്ടറുകള്‍ നടത്തുന്ന ട്രസ്റ്റുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പ് നല്‍കിയ പട്ടേലിനൊപ്പം ബനാസ് ഡയറി ചെയര്‍മാന്‍ ശങ്കര്‍ ചൗധരിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മുഖ്യമന്ത്രിയുടെ 500 കോടിയുടെ പരാമര്‍ശം ‘മുഖ്യമന്ത്രി ഗോ മാതാ പോഷന്‍ യോജന’യെക്കുറിച്ചുള്ള പരാമര്‍ശമായിരുന്നു, അതനുസരിച്ച് ഗുജറാത്തിലെ രജിസ്റ്റര്‍ ചെയ്ത ഗോശാലകളില്‍ ഒരു പശുവിനും കുഞ്ഞിനും പ്രതിദിനം 30 രൂപ നല്‍കണം. കന്നുകാലികള്‍ റോഡുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും കൈയടക്കിയതോടെ, പ്രത്യേകിച്ച് ബനസ്‌കന്തയില്‍ – ചില സ്ഥലങ്ങളില്‍ മണിക്കൂറുകളോളം – അവ വൃത്തിയാക്കാന്‍ വലിയതോതില്‍ പോലീസ് സേനയെ ഏല്‍പ്പിച്ചിരിക്കുന്നു. പൊലീസ് പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ചു, ബാരിക്കേഡുകള്‍ സ്ഥാപിച്ചു, ലാത്തി വീശി. പ്രതിഷേധങ്ങളെക്കുറിച്ചും അടിസ്ഥാന കാരണത്തെക്കുറിച്ചും സര്‍ക്കാരിന് ആശങ്കയുണ്ടെന്ന് കൃഷി, മൃഗസംരക്ഷണം, പശു വളര്‍ത്തല്‍ മന്ത്രി രാഘവ്ജി പട്ടേല്‍ പറഞ്ഞു. ‘പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടണമെന്ന് മുഖ്യമന്ത്രി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു,’ അദ്ദേഹം ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു, ഞായറാഴ്ച ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആര്‍ പാട്ടീലുമായി വിഷയം ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

”ഞങ്ങള്‍ ബജറ്റില്‍ വകയിരുത്തുകയും ഏപ്രില്‍ 1 മുതല്‍ ഇത് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു, എന്നാല്‍ ഭരണപരമായ കുരുക്ക് കാരണം ഇത് ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇത് പരിഗണനയിലിരിക്കുന്നതിനാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അനുകൂലമായ പരിഹാരമുണ്ടാകും. ഷെല്‍ട്ടറുകളിലേക്ക് പണം അനുവദിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് രാഘവ്ജി പട്ടേല്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Let loose cows on roads in office premises in gujarat