ന്യൂഡൽഹി: രാജ്യത്ത് വികസനം വേണമെന്ന് ആവശ്യപ്പെടുന്ന ജനങ്ങൾക്ക് നികുതി നൽകാനുള്ള ഉത്തരവാദിത്വവും ഉണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി. നികുതി വരുമാനമാണ് വികസന പ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. വികസനത്തിന് ആവശ്യമായ പണം ജനങ്ങൾ നൽകണമെന്നും കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു.

ഫരീദാബാദിൽ പൊതു ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിഷ്കരിച്ച നികുതി ഘടനയിലേക്ക് മാുമ്പോഴുള്ള പ്രയാസമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. നികുതിയിലെ പ്രശ്നങ്ങൾ പരിഷ്കരിക്കാൻ ഓരോ ദിവസവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നികുതി വരുമാനം ഉയർന്നാൽ ചരക്ക് സേവന നികുതി കുറയ്ക്കാമെന്നും ഇതിന് ശേഷം കൂടുതൽ വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ