/indian-express-malayalam/media/media_files/uploads/2018/12/budh-cats-horz-004.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ സംരക്ഷിത വനമേഖലയില്‍ ധ്യാനം ചെയ്യുകയായിരുന്ന ബുദ്ധ സന്യാസിയെ പുലി കടിച്ചുകൊന്നു. ഈ മാസം ഇത് അഞ്ചാമത്തെ തവണയാണ് പ്രദേശത്ത് പുലിയുടെ ആക്രമണം നടക്കുന്നത്. രാംദേഗി വനത്തില്‍ മരത്തിന് താഴെ ധ്യാനം ചെയ്യുകയായിരുന്ന രാഹുല്‍ വാക്കെ ബോധി ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പ്രഭാത പ്രാര്‍ത്ഥനയ്ക്കായാണ് 35കാരനായ അദ്ദേഹം പ്രദേശത്തെത്തിയത്.
അദ്ദേഹത്തിനൊപ്പം ധ്യാനം ചെയ്യുകയായിരുന്ന മറ്റ് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തി സ്ഥലം പരിശോധിച്ചെങ്കിലും ഇദ്ദേഹത്തേയും പുലിയേയും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വനത്തിനകത്ത് ഗുരുതരമായി മുറിവേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുന്നത്.
പുലികള്‍ ഏറെയുളള ഈ വനമ്പ്രദേശം സംരക്ഷിത മേഖലയാണ്. കഴിഞ്ഞ ആഴ്ചകളില്‍ അഞ്ചോളം പേരും പുലികളുടെ ആക്രമത്തിന് ഇരയായിട്ടുണ്ട്. വനത്തിന്റെ ഉള്‍ഭാഗത്തേക്ക് പോകരുതെന്ന് സന്യാസിമാരോട് പ്രാദേശിക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ കാട്ടില്‍ പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ കാടിന്റെ അടുത്തായാണ് തിങ്കളാഴ്ച കടയുടമയായ സന്ദീപ് അര്‍ജുന്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സന്ദീപിനെ കൊന്ന പുലിയാണോ സന്ന്യാസിയേയും കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.