scorecardresearch
Latest News

പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ പുളളിപ്പുലിക്കുട്ടി; ഫോട്ടോയെടുത്ത് നാട്ടുകാർ

ജില്ലാ കോടതി കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന കാറിനടിയിലാണ് പുലിക്കുട്ടിയെ നാട്ടുകാർ കണ്ടത്

പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ പുളളിപ്പുലിക്കുട്ടി; ഫോട്ടോയെടുത്ത് നാട്ടുകാർ

ഷിംല: കാറിനടിയിൽ ഒളിച്ചിരുന്ന പുളളിപ്പുലിക്കുട്ടിയെ വനം വകുപ്പ് അധികൃതർ പിടികൂടി. ഷിംലയിലെ ഛക്കറിലുളള ജില്ലാ കോടതി കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന കാറിനടിയിലാണ് പുലിക്കുട്ടിയെ നാട്ടുകാർ കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചു. പൊലീസാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.

ഛക്കറിൽ പുളളിപ്പുലിക്കുട്ടി ഉളളതായി പൊലീസ് കൺട്രോൾ റൂമിൽനിന്നാണ് വിവരം ലഭിച്ചതെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഹിമാൻഷു പിടിഐയോട് പറഞ്ഞു. ഉടൻ തന്നെ വനം വകുപ്പ് സംഘം സ്ഥലത്തെത്തി. വല ഉപയോഗിച്ച് പുലിക്കുട്ടിയെ പിടികൂടി. ഇതിനെ പിന്നീട് തുത്തി കണ്ടിയിലുളള റെസ്ക്യു ആന്റ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് കൊണ്ടുപോയതായി അദ്ദേഹം പറഞ്ഞു. വെറ്റിനറി ഡോക്ടർ പരിശോധിച്ചശേഷം അതിനെ കാട്ടിലേക്ക് വിടും. അമ്മയിൽനിന്നും എങ്ങനെയോ ഒറ്റപ്പെട്ട് നാട്ടിലെത്തിയതാകാം പുലിക്കുട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കാറിനടിയിൽനിന്നും വളരെ ശ്രമപ്പെട്ടാണ് പുലിക്കുട്ടിയെ പുറത്തേക്ക് എത്തിച്ചതെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Leopard cub found hiding under parked car