ഹൈദരാബാദ്: തെലങ്കാനയില്‍ നാട്ടിലിറങ്ങി ഇലക്ട്രിക് പോസ്റ്റിലേക്ക് ഓടിക്കയറിയ പുലി ഷോക്കേറ്റ് ചത്തു. നിസാമാബാദ് ജില്ലയിലെ മല്ലറാം വനത്തിനു സമീപമാണ് സംഭവം.

തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് വൈദ്യുത ലൈനിനു മുകളില്‍ പുലിയുടെ ജഡം തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ഗ്രമാവാസികള്‍ വിവരം വനംവകുപ്പ് അധികൃതരെയും പോലീസിനെയും അറിയിച്ചു. വൈദ്യുതാഘാതമേറ്റാണ് പുലി ചത്തതെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നെങ്കിലും പുലി എന്തിന് വൈദ്യുത കമ്പിക്കുമേല്‍ കയറിയെന്നത് അധികൃതരെ കുഴക്കി.

Leopard

അധികൃതരെത്തി വൈദ്യുതി ഓഫ് ചെയ്തതിനു ശേഷം പുലിയെ താഴെയിറക്കുകയായിരുന്നു. പുലി ഭക്ഷണം തേടി അലഞ്ഞാണ് നാട്ടിലേക്കിറങ്ങിയതെന്നും ഇരയെ പിടിക്കാനായാണ് പോസ്റ്റില്‍ കയറിയതെന്നുമാണ് നിഗമനം. വിവരമറിഞ്ഞ് നിരവധി ആളുകളാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്.

പുലികളെ നിരീക്ഷിക്കുന്നതിന് പ്രദേശത്ത് കാമറകള്‍ സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍ വി പ്രസാദ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ