/indian-express-malayalam/media/media_files/uploads/2018/07/leopard-cats.jpg)
വഡോദര: ഗുജറാത്തില്‍ ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ ആക്രമിച്ച പുള്ളിപ്പുലി നാല് മാസം പ്രായമുളള കുഞ്ഞിനേയും തട്ടിയെടുത്ത് ഓടി. വഡോദരയില്‍ നിന്നും 100 കി.മി. അകലെയുളള ആദിവാസി മേഖലയായ ഛോട്ടാ ഉദയ്പൂരിലാണ് സംഭവം നടന്നത്. വിക്രം റാത്വ, ഭാര്യ സപ്ന എന്നിവരാണ് പുള്ളിപ്പുലിയുടെ അക്രമണത്തിന് ഇരയായത്. റായ്പൂര്‍ ഗ്രാമത്തിനടുത്ത് വിജനമായ പ്രദേശത്ത് എത്തിയപ്പോഴാണ് ഇവരെ പുലി ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ബൈക്കിലേക്ക് ചാടി വീണ പുലി സപ്നയെ ആണ് ആദ്യം അക്രമിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് താഴെ വീണതോടെ കുഞ്ഞിനേയും കടിച്ചെടുത്ത് പുലി ഓടി. 'അടുത്തുളള കാട്ടില്‍ നിന്നാണ് പുലി ചാടിവീണത്. സപ്നയുടെ കൈമുട്ടിലാണ് പുലി ആദ്യം കടിച്ചത്. അതിനുശേഷം കുഞ്ഞിനെ കടിച്ചെടുത്ത് ഓടി. അവിടെ നിസ്സഹയരായി നിലവിളിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു', വിക്രം പറഞ്ഞു.
ദമ്പതികളുടെ നിലവിളി കേട്ടെത്തിയ ഗ്രാമവാസികള്‍ ഉടന്‍ തന്നെ പ്രദേശം വളയുകയായിരുന്നു. തുടര്‍ന്ന് ആയുധങ്ങളുമായി എത്തിയ ഇവര്‍ പുലിയെ ഭയപ്പെടുത്തി കുഞ്ഞിനെ മോചിപ്പിച്ചു. തുടര്‍ന്ന് പുലി ഓടി രക്ഷപ്പെട്ടു. ദമ്പതികളേയും കുഞ്ഞിനേയും പിന്നീട് വഡോദരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനും പിന്‍ഭാഗത്തും പരുക്കേറ്റ കുഞ്ഞ് ചികിത്സയിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us