ന്യൂഡല്‍ഹി: ബിജെപിയുടെ ആക്ഷേപങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിച്ച് സിപിഎം. സിപിഎമ്മിനും പാര്‍ട്ടി അണികള്‍ക്ക് നേരെ ‘ആസൂത്രിതമായ അക്രമം’ നടത്തുവാനാണ് ബിജെപി പ്രസിഡന്റ അമിത് ഷാ കേരളത്തില്‍ എത്തിയത് എന്നായിരുന്നു വൃന്ദ കാരാട്ടിന്‍റെ പ്രതികരണം. നേരത്തെ, കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന്‍ അമിത് ഷാ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം.
കേരളത്തില്‍ ബിജെപി അംഗങ്ങളെ സിപിഎം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം നാളെ മുതല്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ‘പതയാത്ര’ സംഘടിപ്പിക്കുകയാണ്. സിപിഎം നേതാക്കള്‍ക്കും അണികള്‍ക്കും നേരെ ആസൂത്രിതമായ അക്രമം സംഘടിപ്പിക്കുകയാണ് അമിത് ഷാ. ഞങ്ങള്‍ ഒരു അംഗീകൃത ദേശീയ പാര്‍ട്ടിയാണ്. അമിത് ഷായുള്ളത് കൊണ്ടല്ല. ജനങ്ങള്‍ പിന്നിലുണ്ട് എന്നത് കൊണ്ടാണ് ഞങ്ങല്‍ നിലനില്‍ക്കുന്നത്. ഇത് ഞങ്ങള്‍ അനുവദിച്ചുകൊടുക്കില്ല.” വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വൃന്ദ കാരാട്ട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടെയും നേതൃത്വത്തില്‍ കള്ളങ്ങള്‍ പടച്ചുവിടുകയാണ് ബിജെപി എന്നു പറഞ്ഞ ബ്രിന്ദാ കാരാട്ട്. “രാഷ്ട്രീയ സ്വയം സേവക സംഘ് ഇരയാണ് എന്നു വാദിക്കുകയാണ്. എന്നാല്‍ സിപിഎം ആണ് ആര്‍എസ്എസ് അക്രമങ്ങള്‍ക്ക് ഏറെ ഇരയായത്. അവരുടെ തീവ്രവാദ തന്ത്രങ്ങള്‍ക്കെതിരെയും വര്‍ഗീയവിദ്വേഷത്തിനെതിരെയും നില്‍ക്കുന്നവരെ പ്രകോപിപ്പിക്കുക എന്നതാണ് ആര്‍എസ്എസ് തന്ത്രം.” എന്ന് പറഞ്ഞ ബ്രിന്ദാ കാരാട്ട് കേരളത്തിലെ ഇടതുപക്ഷവും ജനങ്ങളും അതിനു “അനുവദിച്ചു കൊടുക്കില്ല” എന്നും കൂട്ടിച്ചേര്‍ത്തു.