Latest News

നാല് സീറ്റും തൂത്തുവാരി ഇടത് കൂട്ടായ്മ; ജെഎന്‍യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പ്രഖ്യാപനം

ഫല പ്രഖ്യാപനം ഡല്‍ഹി ഹൈക്കോടതി സെപ്റ്റംബര്‍ 17 വരെ തടഞ്ഞിരിക്കുകയായിരുന്നു.

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ക്ക് വിജയം. ഹൈക്കോടതിയുടെ സ്‌റ്റെ മാറിയതോടെ ഇന്ന് ഫലം പ്രഖ്യാപിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ലെഫ്റ്റ് യൂണിറ്റിയുടെ ഐഷെ ഘോഷ് വിജയിച്ചതായി പ്രഖ്യാപിച്ചു. പ്രസിഡന്റ് അടക്കം നാല് സീറ്റുകളിലും ഇടതിനാണ് വിജയം.

എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഐഷെ 2313 വോട്ടുകള്‍ നേടിയതായി നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ഫല പ്രഖ്യാപനം ഡല്‍ഹി ഹൈക്കോടതി സെപ്റ്റംബര്‍ 17 വരെ തടഞ്ഞിരിക്കുകയായിരുന്നു. ഈ സ്റ്റെയാണ് ഇന്ന് കോടതി എടുത്തുമാറ്റിയത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എബിവിപിയുടെ മനീഷ് ജാംഗിദാണ്. 1128 വോട്ടുകളേ മനീഷിന് നേടാനായുള്ളൂ. മൂന്നാം സ്ഥാനത്തുള്ള ബാപ്സയ്ക്ക് എബിവിപിയേക്കാള്‍ മൂന്ന് വോട്ടിന്റെ കുറവേയുള്ളൂ.

ഇടത് സ്ഥാനാര്‍ഥിയായ സാകേത് മൂണ്‍ വന്‍ ഭൂരിപക്ഷത്തോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സാകേതിന് 3365 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പിന്നിലുള്ള എബിവിപി സ്ഥാനാര്‍ത്ഥി ശ്രുതി അഗ്‌നിഹോത്രി 1335 വോട്ടുകളാണ് നേടിയത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ എബിവിപിയുടെ ശബരീഷ് പിഎ 1355 വോട്ടുകള്‍ നേടിയപ്പോള്‍, ഇടതിന്റെ സതീഷ് യാദവ് 2518 വോട്ടുകളുമായി ജയിച്ചു. ബാപ്സ മൂന്നാം സ്ഥാനത്താണ്. ലെഫ്റ്റ് യൂണിറ്റിയുടെ മുഹമ്മദ് ഡാനിഷ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

ഇടത് പാര്‍ട്ടികളായ ഐസയും എസ്എഫ്ഐയും ഡിഎസ്എഫും എഐഎസ്എഫും ഒന്നിച്ചാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ജെഎന്‍യുവിലെ കൗണ്‍സിലര്‍മാരുടെ എണ്ണം ചുരുക്കിയതിനെതിരെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിക്കുന്നത് ഡല്‍ഹി ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു. അതേസമയം വോട്ടെണ്ണുന്നത് തടഞ്ഞിരുന്നില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Left unity wins all the 4 posts presidentvice president secyjoint secy in jnu students union elections

Next Story
പ്രശസ്തി വര്‍ധിപ്പിക്കാന്‍ ലൈംഗിക ദൃശ്യങ്ങള്‍ പുറത്ത് വിട്ടു; കെവിന്‍ ഹാര്‍ട്ടിനെതിരെ യുവതിKevin Hart, കെവിന്‍ ഹാർട്ട്,Kevin Hart Sextape,കെവിന്‍ ഹാർട്ട് സെക്സ് വീഡിയോ, Kevin Hart Leaked video, Kevin Hart Comedian, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com