Latest News

കർണ്ണാടകയിൽ ജനതാദൾ എസുമായി കൈകോർക്കാൻ ഇടതുപാർട്ടികൾ; ലക്ഷ്യം ബിജെപിയുടെയും കോൺഗ്രസിന്റെയും പരാജയം

ദേവഗൗഡയും ഇടതുപാർട്ടികളുമായി സഖ്യത്തിന് താത്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു

CPIM, CPM, CPI(M), CPIM west bengal, cpm west bengal committee, CPM west bengal mla, സിപിഎം ബംഗാൾ, സിപിഎമ്മിന്റെ രാജ്യസഭ എംപി മാർ, cpm members in rajyasabha,Sitharam Yechuri, CPI(M), CPM general secretary, Congress, west bengal, MP, Rajysabha, Sitharam Yechuri, സീതാറാം യെച്ചൂരി, CPIM, സിപിഐഎം, ബിജെപി, BJP, Presidential Election, രാഷ്ട്രപതി തിരഞ്ഞെടുപ്പ്

ബെംഗളൂരു: കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബിജെപിക്കും എതിരെ ജനതാദൾ എസുമായി സഖ്യമുണ്ടാക്കാൻ ഇടതുനീക്കം. ഇക്കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സിപിഐ അഖിലേന്ത്യ സെക്രട്ടറി സുധാകർ റെഡ്ഡിക്കും ഒരേ അഭിപ്രായമാണ്.

ജനതാദൾ എസുമായി സഖ്യവിഷയം ചർച്ച ചെയ്യാനാണ് ഇരു നേതാക്കളും ആലോചിക്കുന്നത്. “ഞാൻ ഇക്കാര്യം സീതാറാം യെച്ചൂരിയുമായി സംസാരിച്ചിരുന്നു. ഞങ്ങൾ ഇരുവരും ജനതാദൾ എസുമായി കൂടിയാലോചിക്കാനുളള തീരുമാനത്തിലാണ്”, സുധാകർ റെഡ്ഡി വ്യക്തമാക്കി.

ഇക്കാര്യത്തിൽ സംസ്ഥാനത്തെ സിപിഎം നേതാക്കളുമായി കൂടിയാലോചിക്കാൻ സിപിഐ സംസ്ഥാന കമ്മിറ്റിക്ക് സുധാകർ റെഡ്ഡി നിർദ്ദേശം നൽകി. മുൻ പ്രധാനമന്ത്രി ദേവ ഗൗഡ നേരത്തേ തന്നെ ഇടതുപക്ഷവുമായി സഖ്യത്തിന് താൽപര്യമുണ്ടെന്ന് പറഞ്ഞിരുന്നു.

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുമായി നേരത്തേ തന്നെ ജനതാദൾ എസ് സഖ്യതീരുമാനത്തിലേക്ക് എത്തിയിരുന്നു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരുമെന്നാണ് ദേവ ഗൗഡ വ്യക്തമാക്കിയത്. സംസ്ഥാനത്തെ 14 ജില്ലകളിലായി 12 പൊതുമണ്ഡലങ്ങളിലും എട്ട് സംവരണ മണ്ഡലങ്ങളിലും ബിഎസ്‌പി മൽസരിക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Left to jointly negotiate with jds on alliance in karnataka assembly elections

Next Story
ലണ്ടനിലെ ബെവർലി കഥാപുരസ്കാരത്തിന്റെ സൂപ്പർ ഷോട്ട് ലിസ്റ്റിൽ മലയാളിjose varghese,short listed for Beverly prize,
The moderation of comments is automated and not cleared manually by malayalam.indianexpress.com