scorecardresearch

യു എ ഇ രാജകുടുംബത്തിന്റെ പേരില്‍ ഹോട്ടലില്‍ തട്ടിപ്പ്: പ്രതിയുടെ ഫോണ്‍ നമ്പര്‍ തിരിച്ചറിഞ്ഞു, സിം രജിസ്റ്റര്‍ ചെയ്തത് കര്‍ണാടകയില്‍

ഡൽഹിയിലെ ലീല പാലസ് ഹോട്ടലില്‍ നാലു മാസത്തിലേറെ 24 ലക്ഷത്തോളം രൂപയുടെ ബില്ല് അടയ്ക്കാതെയാണ് എം ഡി ഷെരീഫ് എന്നയാൾ മുങ്ങിയത്

യു എ ഇ രാജകുടുംബത്തിന്റെ പേരില്‍ ഹോട്ടലില്‍ തട്ടിപ്പ്: പ്രതിയുടെ ഫോണ്‍ നമ്പര്‍ തിരിച്ചറിഞ്ഞു, സിം രജിസ്റ്റര്‍ ചെയ്തത് കര്‍ണാടകയില്‍
Hotel Leela Palace

ന്യൂഡല്‍ഹി: യു എ ഇ രാജകുടുംബത്തിന്റെ ജീവനക്കാരന്നെ വ്യാജേന ലീല പാലസ് ഹോട്ടലില്‍ നാലു മാസത്തിലേറെ താമസിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ഡല്‍ഹി പൊലീസ്. 24 ലക്ഷത്തോളം രൂപയുടെ ബില്ല് അടയ്ക്കാതെ മുങ്ങിയ എം ഡി ഷെരീഫിനെ കണ്ടെത്താന്‍ പൊലീസ് ഒന്നിലധികം സംഘങ്ങള്‍ രൂപീകരിച്ചു. ചാണക്യപുരി മേഖലയിലെ സി സി ടിവികള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

യു എ ഇ സ്വദേശിയാണെന്നും അബുദാബി രാജകുടുംബാംഗം ശൈഖ് ഫലാ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ജീവനക്കാരനാണെന്നുമാണു ഷെരീഫ് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞത്. വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നവംബര്‍ 20 വരെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ഇയാള്‍ പണം നല്‍കാതെ മുങ്ങുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ ഹോട്ടല്‍ മുറിയിലെ വെള്ളി വസ്തുക്കളും മറ്റു സാധനങ്ങളും മോഷ്ടിച്ചതായും 23-24 ലക്ഷം രൂപ ഹോട്ടലിന് നല്‍കാനുണ്ടെന്നും പൊലീസ് പറഞ്ഞു.

ഷെരീഫിന്റെ ഫോണ്‍ നമ്പര്‍ തിരിച്ചറിഞ്ഞതായും അതിന്റെ സ്ഥാനം കണ്ടെത്താന്‍ സംഘങ്ങളെ നിയോഗിച്ചതായും തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

”കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്തതാണു സിം കാര്‍ഡ്. സംഭവത്തിനു ശേഷം പ്രതി ബംഗളുരുവിലേക്കു രക്ഷപ്പെട്ടിരിക്കാമെന്നാണു ഞങ്ങള്‍ സംശയിക്കുന്നത്. പ്രതിയുടെ താമസ്ഥലത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഉറപ്പില്ല. അയാളെ തിരയുകയാണ്,” ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇയാള്‍ ഹോട്ടലില്‍ ഹാജരാക്കിയ വ്യാജ ബിസിനസ് കാര്‍ഡും യു എ ഇ റസിഡന്റ് കാര്‍ഡും മറ്റു രേഖകളും പരിശോധിച്ചുവരികയാണെന്നു പൊലീസ് പറഞ്ഞു.

ജനുവരി 13 നാണു ഷരീഫിനെതിരെ ഹോട്ടല്‍ ജീവനക്കാര്‍ പരാതി നല്‍കിയത്. ആള്‍മാറാട്ടത്തിനും മോഷണത്തിനുമാണു കേസ്.

”ഞങ്ങളുടെ വീട്ടിലെ അതിഥികളിലൊരാള്‍ നവംബര്‍ 20-നു ഹോട്ടലില്‍നിന്നു വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങി. കുടിശ്ശികയുള്ള 23,46,413 രൂപയുടെ ബില്‍ നല്‍കാതെ ന്യൂ ഡല്‍ഹി ലീല പാലസിനെ വഞ്ചിച്ചു. വ്യാജ ബിസിനസ് കാര്‍ഡ് ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്ത അതിഥി, യു എ ഇ സര്‍ക്കാരിന്റെ ഒരു പ്രധാന ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തുകയും ചെയ്തു,”പരാതി പ്രകാരമുള്ള എഫ് ഐ ആറില്‍ പറയുന്നു.

ഷെയ്ഖിനോട് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും ഹോട്ടല്‍ സ്റ്റാഫിനോട് ഷെരീഫ് പറഞ്ഞിരുന്നു. യുഎഇലെ ജീവിതത്തെക്കുറിച്ചും രാജകുടുംബവുമായുള്ള ബന്ധവുമെല്ലാം വിശ്വാസ്യത നേടിയെടുക്കാന്‍ സ്റ്റാഫിനോട് വിവരിക്കുമായിരുന്നു ഷെരീഫ്.

താന്‍ ഷെയ്ഖിനൊപ്പം ജോലി ചെയ്തിരുന്ന താന്‍ ചില ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് ഇന്ത്യയില്‍ വന്നതെന്നാണു തട്ടിപ്പുകാരന്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞത്. ‘യു എ ഇയിലെ തന്റെ ജോലിയും ജീവിതവും’ ജീവനക്കാരോട് വിവരിച്ച തട്ടിപ്പുകാരന്‍ വിശ്വാസ്യത നേടുന്നതിനായി രാജകുടുംബത്തിലെ ‘സ്വാധീന’ത്തെക്കുറിച്ചും വിവരിച്ചു.

ഷെരീഷ് താമസിച്ച മുറിക്കും മറ്റു സൗകര്യങ്ങള്‍ക്കുമായി ആകെ ബില്‍ 35 ലക്ഷം രൂപയുടേതായിരുന്നു. ഹോട്ടലില്‍ തുടരുന്നതിനായി 11.5 ലക്ഷം രൂപ അടച്ചു. ശേഷിച്ച തുക നല്‍കാതെ മുങ്ങുകയായിരുന്നു.

ഇയാളുടെ ഐഡി കാര്‍ഡ് ഒറിജിനലാണെന്നും തോന്നുന്നില്ല. അബുദാബി രാജകുടുംബവുമായി ബന്ധവുമില്ല. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഷെരീഫ് നേരത്തെയും ഏര്‍പ്പെട്ടിട്ടുണ്ടൊ എന്ന് അന്വേഷിക്കും. ഓഗസ്റ്റ്-സെപ്തംബര്‍ മാസത്തില്‍ ഷെരീഫ് കുറച്ച് പണം അടയ്ക്കുകയും പിന്നീട് 20 ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയുമായിരുന്നു. എന്നാല്‍ അക്കൗണ്ടില്‍ മതിയായ പണം ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങി.

”അദ്ദേഹത്തിന് അബുദാബിയിലെ രാജകുടുംബവുമായി ബന്ധമില്ല. ഇതേ രീതിയില്‍ മുന്‍പും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നു പരിശോധിക്കുകയാണ്. ഓഗസ്റ്റ്-സെപ്റ്റംബറില്‍ അദ്ദേഹം ബില്‍ തുകയുടെ ഒരു ഭാഗം അടച്ചു. പിന്നീട് ഹോട്ടലിനു 20 ലക്ഷം രൂപയുടെ ചെക്ക് നല്‍കി. ചെക്ക് നവംബറില്‍ ബാങ്കില്‍ നല്‍കിയെങ്കിലും അക്കൗണ്ടിയില്‍ മതിയായ തുകയില്ലാത്തതിനാല്‍ മടങ്ങി,”ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നവംബര്‍ 20ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണു പ്രതിക ഹോട്ടലില്‍നിന്നു മുങ്ങിയത്. മുറിയില്‍നിന്ന് വെള്ളി പാത്രങ്ങളും വില കൂടിയ ട്രേയും മോഷ്ടിച്ചതായി പരാതിയില്‍ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Leela palace hotel police accused phone sim karnataka

Best of Express