ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ശക്തമായ സ്ഫോടനം. നഗര കേന്ദ്രങ്ങളില്‍നിന്ന് പുക ഉയരുന്ന ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ബെയ്‌റൂട്ട് തുറമുഖത്താണ് സ്‌ഫോടനം നടന്നതെന്നു ചില പ്രാദേശിക ടിവി സ്റ്റേഷനുകളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ബെയ്‌റൂട്ടിൽ മരിച്ചവരും പരിക്കേറ്റവരുമടക്കം നൂറുകണക്കിനുപേർ സ്ഫോടനത്തിരയായെന്നു ലെബനൻ റെഡ്ക്രോസ് ഉദ്യോഗസ്ഥൻ ജോർജ് കെറ്റാനെയെ ഉദ്ധരിച്ച് എ.പി. റിപ്പോര്‍ട്ട്‌ ചെയ്തു. മധ്യ ബെയ്റൂട്ടിൽ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ ‘കാര്യമായ പരിക്കുകളും’ വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായതായി ലെബനൻ ആരോഗ്യമന്ത്രി ഹമദ് ഹസൻ പറഞ്ഞു. സ്‌ഫോടനത്തിന് മണിക്കൂറുകൾക്കുപിന്നാലെ പ്രധാനമന്ത്രി ഹസൻ ഡയബ് ദുഖാചരണം പ്രഖ്യാപിച്ചു. സ്‌ഫോടനത്തെത്തുടർന്ന് ‘അടിയന്തിര’ പ്രതിരോധ സമിതി ചർച്ചയ്ക്ക് പ്രസിഡന്റ് മൈക്കൽ ഔൺ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Here: സ്ഫോടനത്തിൽ വിറച്ച് ലെബനൻ, ചിത്രങ്ങള്‍

സ്‌ഫോടനത്തെത്തുടർന്ന് കെട്ടിടങ്ങളുടെ ജനാലകൾ തെറിച്ചു വീണതായും മേൽത്തട്ട് പതിച്ചതായും താമസക്കാര്‍ എ പിയോട് പറഞ്ഞു. സ്ഫോടനം വ്യാപകമായ നാശത്തിന് കാരണമാവുകയും മൈലുകൾ അകലെയുള്ള ജനാലകള്‍ തകരുകയും ചെയ്തു.  തുറമുഖത്തിനടുത്ത് ഉണ്ടായിരുന്ന ഒരു എ പി ഫോട്ടോഗ്രാഫർ ആളുകള്‍ള്‍ക്കു പരുക്കേറ്റതിനും വ്യാപകമായ നാശത്തിനും സാക്ഷിയായി.

Lebanon: Massive explosion rocks capital Beirut, several wounded

ലെബനാനിലെ ബെയ്‌റൂട്ടിലുണ്ടായ ശക്തമാത സ്‌ഫോടനത്തില്‍ പരുക്കേറ്റയാള്‍. കെട്ടിടഭാഗങ്ങളും ചില്ലുകളും ചിതറിത്തെറിച്ച് നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഫൊട്ടൊ: ഹസന്‍ അമ്മാര്‍/എ.പി

Read in IE: Lebanon: Massive explosion rocks capital Beirut, several feared dead

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook