ബി​ക്കാ​നി​ർ: ജ​മ്മു കശ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നി​ല്‍ താമസിക്കുന്ന പാക് സ്വദേശികള്‍ക്ക് രാജ്യം വിടാന്‍ നിര്‍ദേശം. പാ​ക് സ്വ​ദേ​ശി​ക​ൾ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു.

ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും പാ​ക് സ്വ​ദേ​ശി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇന്ത്യക്കാര്‍ പാ​ക്കി​സ്ഥാ​നു​മാ​യി വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്നും പാ​ക് സ്വ​ദേ​ശി​ക​ളാ​യ ആ​ർ​ക്കും ജോ​ലി ന​ൽ​ക​രു​തെ​ന്നും ജില്ലാ മജിസ്ട്രേറ്റിന്റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

കൂടാതെ പാക്കിസ്ഥാനില്‍ നിന്നുളള ഫേണ്‍വിളികളും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. അറിയാത്ത ആളുകള്‍ക്ക് രഹസ്യവിവരങ്ങള്‍ നല്‍കരുതെന്നും പാക്കിസ്ഥാനില്‍ റജിസ്റ്റര്‍ ചെയ്ത ഫോണ്‍ സിമ്മുകള്‍ ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്. രണ്ട് മാസക്കാലത്തേക്കാണ് ഈ ഉത്തരവ്.

ഇതിനെ തുടര്‍ന്ന് പ്രദേശത്തെ പാക് സ്വദേശികളെ നാട്ടുകാര്‍ പറഞ്ഞയക്കാനുളള നടപടികള്‍ ആരംഭിച്ചു. പലയിടത്തും പാക് സ്വദേശികള്‍ താമസിക്കുന്ന വാടക കെട്ടിടങ്ങളിലും വീടുകളിലും ഒഴിപ്പിക്കാനുളള നീക്കം തുടങ്ങി. ബിക്കാനിറിലെ പാക് സ്വദേശികള്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യാനുളള ഒരുക്കത്തിലാണ്. അതേസമയം രാജസ്ഥാനില്‍ മറ്റിടങ്ങളിലും പാക് സ്വദേശികള്‍ക്കും കശ്മീര്‍ സ്വദേശികള്‍ക്കും എതിരെ പ്രതിഷേധം നടക്കുന്നുണ്ട്.

ഹരിയാനയില്‍ മുല്ലാനയില്‍ വാടകയ്ക്ക് താമസിക്കുന്ന എല്ലാ കശ്മീരികളേയും 24 മണിക്കൂറിനകം പിടിച്ച് പുറത്താക്കണമെന്ന് ഗ്രാമത്തലവന്‍ ഉത്തരവിട്ടത് പിന്നാലെ എംഎംയു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ആശങ്ക പടര്‍ത്തി. മുല്ലാനയിലും സമീപത്തെ ഗ്രാമങ്ങളിലും താമസിക്കുന്ന 110ഓളം കശ്മീരി വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ മറ്റൊരു വാടകവീട് തേടിയുളള ഓട്ടത്തിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook