ന്യൂഡല്‍ഹി: ഒരിക്കല്‍ അഴിച്ചുവച്ച വക്കീല്‍ കുപ്പായം ഒരിക്കൽ കൂടി അണിഞ്ഞ് അസം മുൻ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. സുപ്രീം കോടതിയില്‍ പൗരത്വഭേദഗതി ബില്ലിനെതിരെയാണ് അദ്ദേഹം ഇത്തവണ ഹാജരായത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മൂന്നു തവണ അസം മുഖ്യമന്ത്രിയുമായിരുന്ന തരുണ്‍ ഗോഗോയ് മൂന്ന് ദശാബ്ദത്തിനുശേഷമാണ് വക്കീലായി കോടതിയിലെത്തുന്നത്. പൗരത്വഭേദഗതി നിയമംചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിശോധിക്കുന്ന വേളയിലാണു ഗോഗോയ് സുപ്രീം കോടതിയില്‍ ഹാജരായത്.
കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിനു സഹായിയാണു തരുണ്‍ ഗോഗോയ്
കോടതിയിലെത്തിയത്. ഇതിനു മുന്‍പ് 1983ലാണ് കേസ് വാദിക്കാന്‍ അദ്ദേഹം കോടതിയിലെത്തിയത്.
“മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്ന എന്റെ അച്ഛന്‍ ഇന്ന് വീണ്ടും വക്കീല്‍ കുപ്പായം അണിയുകയാണ്. പൗരത്വഭേദഗതി ബില്ലിനെതിരെ അദ്ദേഹം ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും,” തരുണ്‍ ഗൊഗോയുടെ മകനും കോണ്‍ഗ്രസ് എം പിയുമായ ഗൗരവ് ഗൊഗോയ് ട്വിറ്ററില്‍ കുറിച്ചു.
My father and former 3-term Assam Chief Minister Shri Tarun Gogoi dons his lawyer robes to file his case against the Citizenship Amendment Act in the Supreme Court today. @tarun_gogoi @INCIndia pic.twitter.com/fsOxEFKtcm
— Gaurav Gogoi (@GauravGogoiAsm) December 18, 2019
Read in English: Lawyer Tarun Gogoi back in court after 36 years to challenge Citizenship Act