/indian-express-malayalam/media/media_files/uploads/2023/06/People.jpg)
എക്സ്പ്രസ് ഫൊട്ടോ
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍ നിന്നും അഭിപ്രായങ്ങൾ തേടി നിയമ കമ്മിഷന്‍. നിയമ കമ്മീഷന്‍ വെബ്‌സൈറ്റ് വഴിയോ ഇ-മെയിലിലൂടെയോ പൊതുജനങ്ങള്‍ക്കും അംഗീകൃത മത സംഘടനകള്‍ക്കും നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കാം. താൽപര്യമുള്ളവർ 30 ദിവസത്തിനകം നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
22-ാമത് നിയമ കമ്മിഷനാണ് ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് നിർദേശങ്ങൾ ആരാഞ്ഞിരിക്കുന്നത്. നേരത്തെ 21-ാം നിയമ കമ്മിഷന്‍ ഇതു സംബന്ധിച്ച് 2018-ല്‍ പൊതുജനാഭിപ്രായം ആരാഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് മൂന്നു വർഷം കഴിഞ്ഞതിനാലും സിവിൽ കോഡ് സംബന്ധിച്ച് വിവിധ കോടതി ഉത്തരവുകളുടെയും പശ്ചാത്തലത്തിലാണ് വീണ്ടും നിർദേശങ്ങൾ ആരാഞ്ഞിരിക്കുന്നത്. ആവശ്യമെങ്കിൽ, കമ്മീഷൻ ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ വ്യക്തിപരമായ ഹിയറിങ്ങിനോ ചർച്ചയ്‌ക്കോ വിളിക്കാമെന്നും ഉത്തരവിൽ പറയുന്നു.
കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയാണ് 22-ാമത് നിയമ കമ്മീഷൻ അധ്യക്ഷൻ. വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി.ശങ്കരൻ, പ്രൊഫസർ ആനന്ദ് പലിവാൾ, പ്രൊഫസർ ഡി.പി.വർമ, പ്രൊഫസർ രാകാ ആര്യ, എം.കരുണാനിധി എന്നിവരാണ് അംഗങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.