scorecardresearch

മത്സരത്തിനിടെ തലയ്ക്ക് അടിയേറ്റ് പരുക്കേറ്റ റഷ്യന്‍ ബോക്സര്‍ മരിച്ചു

എതിരാളിയുടെ കൈമുട്ട് കൊണ്ടുളള പഞ്ചിലാണ് പരുക്കേറ്റത്

എതിരാളിയുടെ കൈമുട്ട് കൊണ്ടുളള പഞ്ചിലാണ് പരുക്കേറ്റത്

author-image
WebDesk
New Update
Boxing, ബോക്സിങ്, Death, മരണം, injury, പരുക്കേ, boxer, ബോക്സര്‍, russia റഷ്യ

മേരിലാൻഡ്: ബോക്സിങ് മത്സരത്തിനിടെ മസ്തിഷ്കത്തിന് പരുക്കേറ്റ റഷ്യന്‍ ബോക്സര്‍ മാക്സിം ദദാഷേവ് മരിച്ചു. മേരിലാന്‍ഡില്‍ വച്ച് നടന്ന ബോക്സിങ്ങിനിടെയാണ് അദ്ദേഹത്തിന് പരുക്കേറ്റത്. ചൊവ്വാഴ്ച അദ്ദേഹം മരിച്ചതായി റഷ്യന്‍ ബോക്സിങ് ഫെഡറേഷന്‍ വ്യക്തമാക്കി. പരുക്കേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അമേരിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെളളിയാഴ്ച പ്യുവെര്‍ട്ടോ റികാന്‍ മറ്റിയാസുമായുളള മത്സരത്തിനിടെ പരുക്കേറ്റ ഇദ്ദേഹം വാഷിങ്ടണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Advertisment

11-ാം റൗണ്ടില്‍ തലയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചിരുന്നു. മറ്റിസായുടെ കൈമുട്ട് കൊണ്ടുളള പഞ്ചിലാണ് പരുക്കേറ്റത്. ഡ്രസിങ് റൂമിലേക്ക് മറ്റുളളവരുടെ സഹായത്തോടെയാണ് ദദാഷേവ് പോയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

publive-image

മസ്തിഷ്കത്തില്‍ പരുക്കേറ്റതായി പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. ഇഎസ്പിഎന്‍ ചാനലില്‍ തത്സമയം മത്സരം സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. ദദാഷേവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് റഷ്യന്‍ ബോക്സിങ് ഫെഡറേഷന്‍ വ്യക്തമാക്കി.

Advertisment

ഭാര്യ എലിസവെറ്റ അപുഷ്കിന ഭര്‍ത്താവിന്റെ മരണം സ്ഥിരീകരിച്ചു. 'വളരെ ദയയുളള മനുഷ്യനായിരുന്നു അദ്ദേഹം. അവസാനശ്വാസം വരെ അദ്ദേഹം പോരാടി. അദ്ദേഹത്തെ പോലെ വലിയൊരു മനുഷ്യനായി ഞങ്ങളുടെ മകനെ ഞാന്‍ വളര്‍ത്തും,' എലിസവെറ്റ പറഞ്ഞു.

Death Boxing

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: