ദുബായ്: ദുബായില്‍ മോട്ടോര്‍വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നു. പുതി നിയമപ്രകാരം അഴുക്ക് പിടിച്ച വാഹനങ്ങള്‍ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്താല്‍ വാഹന ഉടമ വന്‍തുക പിഴയൊടുക്കേണ്ടി വരും. പൊതുവിടത്ത് അഴുക്കോ പൊടിയോ നിറഞ്ഞ വാഹനം പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം ആണ് പിഴ. അതായത് ഏകദേശം 9,300 രൂപ.
ദുബായ് മുന്സിപ്പാലിറ്റിയാമ് പുതിയ ചട്ടം നിലവില്‍ കൊണ്ടുവന്നത്. ട്വീറ്റിലൂടെ ഇത് സംബന്ധിച്ച് ദുബായ് മുന്‍സിപ്പാലിറ്റി വിശദീകരിക്കുന്നുണ്ട്. ‘അഴുകിയ വാഹനങ്ങള്‍ പൊതുവിടത്ത് പാര്‍ക്ക് ചെയ്യുന്നത് നഗരത്തിന്റെ മനോഹാരിതയെ നശിപ്പിക്കും’, എന്നാണ് മുന്‍സിപ്പാലിറ്റി പറയുന്നത്.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് നീണ്ട നാളത്തേക്ക് യാത്രയ്ക്കോ മറ്റോ പോകുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അത്തരം കാറുകള്‍ കണ്ടെത്തി നിലവില്‍ നോട്ടീസ് പതിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 15 ദിവസത്തിനകം വാഹനം വൃത്തിയാക്കണമെന്നാണ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇല്ലാത്ത പക്ഷം വാഹനം പിടിച്ചെടുക്കുന്നത് അടക്കമുളള നടപടികളിലേക്ക് നീങ്ങും.
വാഹന ഉടമ മുന്‍സിപ്പാലിറ്റിയെ ബന്ധപ്പെടാത്ത പക്ഷം വാഹനം ലേലം ചെയ്യാനും അധികാരമുണ്ടായിരിക്കുമെന്നും അറിയിപ്പുണ്ട്. വിനോദസഞ്ചാരത്തിലൂടെ ഏറെ വരുമാനം ഉണ്ടാക്കുന്ന ദുബായില്‍ ഇത്തരം പ്രവണതകള്‍ പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍സിപ്പാലിറ്റി വ്യക്തമാക്കുന്നു.