ആശുപത്രിയില്‍ ആടിപ്പാടി നഴ്സുമാരുടെ ടിക് ടോക് വീഡിയോ; അന്വേഷണം പ്രഖ്യാപിച്ചു

ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കുട്ടിയേയും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്

tik tok, ടിക് ടോക്, Viral Video, വൈറല്‍ വീഡിയോ, Odisha, ഒഡീഷ, hospital, ആശുപത്രി, probe, അന്വേഷണം, nurse, നഴ്സ്

മാ​ൽ​കാം​ഗി​രി: ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ അടക്കം ടി​ക്ക് ടോ​ക്ക് വീഡിയോ പകര്‍ത്തിയ ന​ഴ്സു​മാ​ർക്കെതിരെ നടപടിക്ക് ആരോഗ്യവകുപ്പ്. ഒ​ഡീ​ഷ​യി​ലെ മാ​ൽ​കാം​ഗി​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ യൂ​ണി​ഫോ​മി​ലാ​ണ് ന​ഴ്സു​മാ​ർ ടി​ക്ക് ടോ​ക്ക് ന​ട​ത്തി​യ​ത്. ന​ഴ്സു​മാ​ർ ആ​ടി​യും പാ​ടി​യും അ​ര​ങ്ങ് ത​ക​ർ​ത്ത​തോ​ടെ സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യും ചെ​യ്തു.

Read More: ടിക് ടോക് വീഡിയോ പകര്‍ത്തുന്നതിനിടെ വീണ് നട്ടെല്ലിന് പരുക്കേറ്റ് 22കാരന്‍ മരിച്ചു

സംഭവത്തില്‍ ന​ഴ്സു​മാ​രു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​യി​ൽ വ്യാ​പ​ക​വി​മ​ർ​ശ​നവും ഉ​യ​ർ​ന്നു. ഇ​തോ​ടെ ന​ഴ്സു​മാ​ർ​ക്ക് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ർ കാ​ര​ണം​ കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ഔദ്യോഗിക യൂണിഫോമിലാണ് നഴ്സുമാര്‍ വീഡിയോ പകര്‍ത്തിയത്. വീഡിയോയില്‍ ആശുപത്രി കിടക്കകളും രോഗികളേയും കാണാൻ കഴിയും. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കുട്ടിയേയും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഉ​ട​ന്‍​ത​ന്നെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നും ആ​ശു​പ​ത്രി ഓ​ഫീ​സ​ര്‍ ഇ​ന്‍-​ചാ​ര്‍​ജ് ത​പ​ന്‍ കു​മാ​ര്‍ ഡി​ന്‍​ഡ​യും അ​റി​യി​ച്ചു. അതീവ ഗുരുതരാവസ്ഥയിലുളള നവജാത ശിശുക്കളെ ചികിത്സിക്കുന്ന യൂണിറ്റിലാണ് നഴ്സുമാരുടെ ആട്ടവും പാട്ടും നടന്നത്. ശിശുമരണനിരക്കില്‍ ഏറെ മുന്നിലുളള സ്ഥലമാണ് മാല്‍ക്കാങ്കിരി. സംഭവത്തില്‍ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമായിപ്പോയെന്ന് മെഡിക്കല്‍ ഓഫീസര്‍ പ്രതികരിച്ചു.

Get the latest Malayalam news and Latest news here. You can also read all the Latest news by following us on Twitter, Facebook and Telegram.

Web Title: Nurses found recording tiktok videos in odisha hospital showcaused

Next Story
ഷെറിന്‍ മാത്യൂസിന്റെ മരണം: മലയാളിയായ വളര്‍ത്തച്ഛന് ജീവപര്യന്തം
The moderation of comments is automated and not cleared manually by malayalam.indianexpress.com