scorecardresearch

ടിക് ടോക് വീഡിയോ പകര്‍ത്തുന്നതിനിടെ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു

യുവാവിന്റെ ബന്ധു കൂടിയായ മറ്റൊരു യുവാവാണ് വീഡിയോ പകര്‍ത്തിയിരുന്നത്.

യുവാവിന്റെ ബന്ധു കൂടിയായ മറ്റൊരു യുവാവാണ് വീഡിയോ പകര്‍ത്തിയിരുന്നത്.

author-image
WebDesk
New Update
Drowned to death,​ഒഴുക്കില്‍ പെട്ട് മരിച്ചു, Hyderabad, ഹൈദരാബാദ്, tik tok, ടിക് ടോക്, viral video വൈറല്‍ വീഡിയോ

ഹൈദരാബാദ്: ടിക് ടോക് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനിടെ യുവാവ് ഒഴുക്കില്‍ പെട്ട് മരിച്ചു. ചൊവ്വാഴ്ച ഹൈദരാബാദിലാണ് സംഭവം നടന്നത്. യുവാവിന്റെ ബന്ധു കൂടിയായ മറ്റൊരു യുവാവാണ് വീഡിയോ പകര്‍ത്തിയിരുന്നത്.

Advertisment

24 കാരനായ നരസിംഹലുവാണ് പുഴയില്‍ ഒഴുക്കില്‍ പെട്ട് മരിച്ചത്. ഇദ്ദേഹത്തിന് നീന്താന്‍ അറിയില്ലായിരുന്നു. ബന്ധു കൂടിയായ പ്രശാന്താണ് വീഡിയോ പകര്‍ത്തിയിരുന്നത്. കുളിക്കുന്നതിനിടയില്‍ ടിക് ടോക് ആപ്ലിക്കേഷനില്‍ ഇടാനായിരുന്നു വീഡിയോ പകര്‍ത്തിയിരുന്നത്.

പ്രശാന്ത് വീഡിയോ പകര്‍ത്തുന്നതിനിടെ നരസിംഹലു ഒഴുക്കില്‍ പെടുകയായിരുന്നു. പ്രശാന്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനായി എത്തിയതാണ് നരസിംഹലു.

നരസിംഹലു ഒഴുക്കില്‍ പെട്ടെന്ന് പ്രശാന്ത് തിരിച്ചറിയുന്നതിനും മുമ്പേ ഇദ്ദേഹം വെളളത്തില്‍ മുങ്ങിപ്പോയിരുന്നു. ഉടന്‍ തന്നെ പ്രശാന്ത് വെളളത്തിലേക്ക് ചാടി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാരെ സഹായത്തിനായി വിളിച്ചു. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവില്‍ നരസിംഹലുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇതിന്റെ വീഡിയോ വൈറലായി മാറി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Advertisment
Hyderabad Drowned To Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: