/indian-express-malayalam/media/media_files/uploads/2019/07/leopard-new-leopard.jpg)
ബെംഗളൂരു: കര്‍ണാടകയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മുമ്പില്‍ വച്ച് ഗ്രാമവാസികള്‍ പുളളിപ്പുലിയെ ആക്രമിച്ച് കൊലപ്പെടുത്തി. ചിത്രദുര്‍ഗ ജില്ലയിലെ കുരുബരഹളളിയിലാണ് ആളുകള്‍ വടിയും കല്ലും ഉപയോഗിച്ച് പുലിയെ കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ പകര്‍ത്തി സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് പുലിയുടെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പുലിയെ പിടിക്കാനായി നാട്ടുകാര്‍ കെണി വച്ചിരുന്നെങ്കിലും പുലി കുടുങ്ങിയില്ല. ബുധനാഴ്ച പുലിയെ ഒരു മരത്തിന് മുകളില്‍ കണ്ട നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. ഫോറസ്റ്റ് അധികൃതരേയും വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പുലിയെ താഴെ എത്തിക്കാനായി കല്ലെറിഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഫോറസ്റ്റ് അധികൃതര്‍ എത്തുമ്പോഴേക്കേും പുലിയെ പിടിക്കാന്‍ നാട്ടുകാര്‍ ശ്രമം ആംരഭിച്ചിരുന്നു. പിന്നീട് കാലിന് പരുക്കേറ്റ പുലി മരത്തില്‍ നിന്നും ചാടിയിറങ്ങി. തുടര്‍ന്ന് ആക്രമിച്ച നാട്ടുകാരില്‍ ഒരാള്‍ക്ക് നേരെ തിരിയുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.
Read More: മരത്തില്‍ കയറിയ പുലി വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ചത്തു
ഉടന്‍ തന്നെ ജനക്കൂട്ടം കല്ലും വിടയും എടുത്ത് പുലിയെ ആക്രമിച്ചു. ഫോറസ്റ്റ് അധികൃതര്‍ ഇതേസമയം കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. സമാനമായ സംഭവം മേയ് മാസത്തില്‍ അസമിലും അരങ്ങേറിയിരുന്നു. നാട്ടുകാരനെ ആക്രമിച്ചതായി ആരോപിച്ച് പുലിയെ കൊലപ്പെടുത്തി കണ്ണ് ചൂഴ്ന്നെടുക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.