ഗുരുഗ്രാം: വൈദ്യുത കമ്പിയില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ഗുരുഗ്രാമിലെ മന്ദവാർ ഗ്രാമത്തിലുള്ള വൈദ്യുത ലൈനിലാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. മരത്തില്‍ തൂങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു പുലിയുടെ ജഡം. നാട്ടുകാര്‍ മരത്തില്‍ നിന്നും പരുക്ക് പറ്റി ചത്തതാകാം എന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് മരത്തിലെ വൈദ്യുത കമ്പിയിലാണ് പുലി തൂങ്ങിക്കിടക്കുന്നതെന്ന് തിരിച്ചറിഞ്ഞത്.
Haryana: Leopard dies due to electrocution in Mandawar village in Gurugram district's Sohna; forest department officials present at the spot pic.twitter.com/0bLNcYkmz0
— ANI (@ANI) June 20, 2019
മരത്തിൽ നിന്ന് താഴേക്ക് ചാടിയപ്പോള്‍ വൈദ്യുതി കമ്പിയില്‍ കുടുങ്ങിയതാവാം എന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് വൈദ്യുത ലൈനിനു മുകളില്‍ പുലിയുടെ ജഡം തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ഗ്രാമവാസികള്‍ വിവരം വനംവകുപ്പ് അധികൃതരെയും പൊലീസിനെയും അറിയിച്ചു.
Read More: മാളിനുളളിൽ പുളളിപ്പുലി, ആറു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടി
തുടര്‍ന്ന് ലൈനിലെ വൈദ്യുതി നിലപ്പിച്ചു. തുടര്‍ന്ന് വനംവകുപ്പ് എത്തി പുലിയുടെ ജഡം നിലത്തിറക്കി. വൈദ്യുതാഘാതമേറ്റാണ് പുലി ചത്തതെന്നാണ് നിഗമനം എങ്കിലും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുളളൂ.