കൊൽക്കത്ത: ജയ്​ ശ്രീ റാം വിളി ബംഗാളി സംസ്​കാരത്തോട്​ യോജിക്കുന്നതല്ലെന്ന്​ നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്​ത്രജ്ഞനുമായ അമർത്യാ സെൻ. ‘ജയ് ശ്രീറാം’ വിളി ആളുകളെ തല്ലാനുളള ന്യായമായാണ് ഉപയോഗിക്കുന്നതെന്നും മാ ദുർഗ വിളിയാണ്​ ബംഗാളിന്റെ തനത്​ സംസ്​കാരമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആരാണ് ഇഷ്ടപ്പെട്ട ദൈവമെന്ന് ഞാന്‍ എന്റെ നാല് വയസുളള പേരക്കുട്ടിയോട് ചോദിച്ചു. മാ ദുര്‍ഗ എന്നാണ് കുട്ടി മറുപടി പറഞ്ഞത്. മാ ദുര്‍ഗയ്ക്ക് കിട്ടുന്നത്ര പ്രീതി ഇവിടെ രാമ നവമിക്ക് കിട്ടില്ല. ഇതൊക്കെ ഈയടുത്ത കാലത്ത് പോരുണ്ടാക്കാന്‍ വേണ്ടി മാത്രം അവതരിപ്പിക്കുന്നതാണ്,’ സെന്‍ തുറന്നടിച്ചു.

Read More: ‘ജയ് ശ്രീറാം’ വിളിപ്പിച്ച് ആക്രമിക്കപ്പെട്ട യുവാവ് മരിച്ചു; പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്ന് ആരോപണം

മാ ദുർഗ മാത്രമാണ്​ ബംഗാളികളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതെന്ന്​ ജാദവ്​പൂർ യൂണിവേഴ്​സിറ്റിയിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു. രാമനവമിക്ക്​ ഈയടുത്ത കാലത്ത്​ മാത്രമാണ്​ ബംഗാളിൽ പ്രചാരം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ജനങ്ങളെ മർദിക്കാൻ വേണ്ടി മാത്രമാണ്​ ജയ്​ ശ്രീ റാം ഉപയോഗിക്കുന്നത്​. ജയ്​ ശ്രീ റാം വിളിക്കാത്തതിന്റെ പേരിൽ നിരവധി പേർക്ക്​ മർദനമേൽക്കുന്നുവെന്ന വാർത്തകൾ വരുന്നതിനിടെയാണ്​​ അമർത്യാ സെന്നിന്റെ പ്രസ്​താവന.

വരുമാനം വര്‍ധിപ്പിച്ചത് കൊണ്ട് മാത്രം ദാരിദ്ര്യം തുടച്ച് നീക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയാണ് ഉറപ്പാക്കേണ്ടതെന്നും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പാക്കണമെന്നും സെന്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook