ന്യൂഡൽഹി: ഗരീബ്​ രഥ്​ ട്രെയിനുകളുടെ സർവീസ്​ നിർത്തില്ലെന്ന് റെയിൽവേ മന്ത്രാലയം. ട്രെയിനിന്റെ നിരക്ക് വര്‍ധിപ്പിക്കില്ലെന്നും സാധാരണ രീതിയില്‍ മുമ്പോട്ട് പോകുമെന്നും റെയിൽവേ മന്ത്രി സുരേഷ് അങ്കാടി പറഞ്ഞു. ഗരീബ് രഥ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗരീബ്​ രഥ്​ ട്രെയിനുകൾക്കായി കോച്ചുകൾ നിർമിക്കുന്നത്​ റെയിൽവേ നേരത്തെ തന്നെ നിർത്തിയിരുന്നു. ഗരീബ്​ രഥ്​ ട്രെയിനുകൾ മെയിൽ അല്ലെങ്കിൽ എകസ്​പ്രസ്​ ട്രെയിനുകളാക്കി മാറ്റാനാണ്​ സർക്കാരിന്റെ പദ്ധതിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

സാധാരണക്കാർക്കും എസി ട്രെയിനുകളിലെ യാത്ര സാധ്യമാക്കുന്നതിനാണ്​ റെയിൽവേ ഗരീബ്​ രഥ്​ ട്രെയിനുകൾ അവതരിപ്പിച്ചത്​. 2006ൽ ലാലു പ്രസാദ്​ യാദവാണ്​ എസി ത്രീ ടയർ കോച്ചുകളുമായി ഗരീബ്​ രഥ്​ ആരംഭിച്ചത്​. ബിഹാറിലെ സഹർസയിൽ നിന്നും അമൃത്സറിലേക്കായിരുന്നു ആദ്യത്തെ ഗരീബ് രഥ്​ ട്രെയിൻ​ സർവീസ്​ നടത്തിയത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook