മുംബൈ: ബാന്ദ്ര വെസ്റ്റിലെ കെട്ടിടത്തിൽ വൻ തീപിടിത്തം. ഒമ്പതു നില കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ബാന്ദ്രയിലെ കെട്ടിടത്തിലാണു തിങ്കളാഴ്ച വൈകിട്ടോടെ തീപിടിത്തമുണ്ടായത്. എംടിഎൻഎല്ലിന്‍റെ ഓഫീസ് കെട്ടിടത്തിന്‍റെ മൂന്ന്, നാല് നിലകളിലാണ് തീപടർന്നത്. ആർക്കും പരിുക്കേറ്റതായി റിപ്പോർട്ടില്ല.
നൂറോളം പേർ കെട്ടിടത്തിന്‍റെ ടെറസിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു. 14 ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. 50 പേരെ ഇതിനകം രക്ഷപ്പെടുത്തി. റോബോ ഫയർ റോബോട്ടും തീ അണയ്ക്കാനുള്ള ശ്രമങ്ങളിൽ പങ്കെടുക്കുന്നുണ്ട്.