മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

നൂറോളം പേർ കെട്ടിടത്തിന്‍റെ ടെറസിൽ കുടുങ്ങിയിട്ടുണ്ട്

മുംബൈ: ബാന്ദ്ര വെസ്റ്റിലെ കെട്ടിടത്തിൽ വൻ തീപിടിത്തം. ഒമ്പതു നില കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ബാ​ന്ദ്ര​യി​ലെ കെ​ട്ടി​ട​ത്തി​ലാ​ണു തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. എംടിഎൻഎല്ലിന്‍റെ ഓഫീസ് കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്ന്, നാ​ല് നി​ല​ക​ളി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. ആ​ർ​ക്കും പ​രിുക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

നൂറോളം പേർ കെട്ടിടത്തിന്‍റെ ടെറസിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു. 14 ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. 50 പേരെ ഇതിനകം രക്ഷപ്പെടുത്തി. റോ​ബോ ഫ​യ​ർ റോ​ബോ​ട്ടും തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Get the latest Malayalam news and Latest news here. You can also read all the Latest news by following us on Twitter, Facebook and Telegram.

Web Title: Fire at mtnl building in mumbais bandra dozens trapped on terrace

Next Story
Filing Income Tax Returns: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സമയമായി; വൈകിയാല്‍ പണി കിട്ടുംitr, ആദായനികുതി റിട്ടേണ്‍, itr filing, income tax returns filing,ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. documents required for itr filing, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാൻ ആവശ്യമായ രേഖകൾ, documents required to file income tax returns, last date to file itr, income tax,income tax return, last date, deadline, ആദായ നികുതി, അവസാന തീയതി, PAN card, Aadhaar card, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com